തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ലഹരിക്കേസില്‍ കുടുക്കിയത് ഇന്റര്‍നെറ്റ് കോള്‍ വഴിയുള്ള സന്ദേശം മുഖേന. എക്‌സൈസ് ഇൻസ്‌പെക്ടർ സതീശന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ബാഗില്‍ ലഹരി വസ്തു വച്ചു എന്ന് സംശയിക്കുന്ന യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇതുവരെ അന്വേഷണ സംഘത്തിന് മുന്‍പില്‍ എത്തിയിട്ടില്ല. ലഹരിയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായാണ് അന്വേഷണ സംഘം എക്‌സൈസ് ഇൻസ്‌പെക്ടർ