മധുര: റിസർവ് വനത്തിനുള്ളിൽ പച്ചമരുന്നും വിറകും ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ കരടി ആക്രമിച്ചു.
തേനിക്ക് സമീപത്തുള്ള ആണ്ടിപ്പട്ടി മേഖലയിലെ സെൽവി എന്ന സ്ത്രീയാണ് കരടിയുടെ ആക്രമണത്തിനിരയായത്. ആക്രമണത്തിൽ സെൽവിയുടെ മുതുകിന് പരിക്കേറ്റു.
കതിർവേലപുരം ഗ്രാമനിവാസിയായ സെൽവി സമീപത്തുള്ള കാട്ടിലേക്ക് പോയ വേളയിൽ കരടി ചാടിവീണ് ആക്രമിക്കുകയായിരുന്നു. കരടിയുടെ പിടിയിൽ നിന്ന് കുതറിയോടിയ സെൽവി പിന്നീട് ബോധരഹിതയായി വീണു.
നാട്ടുകാർ ചേർന്ന് ഇവരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
