മാളികപ്പുറത്തിന് ശേഷം സമ്പത്ത് റാം പ്രധാന കഥാപാത്രത്തിലെത്തുന്ന ‘ഭാഗ്യലക്ഷ്മി’; ചിങ്ങം ഒന്നിന് ആരംഭിക്കും

ക്രയോണ്‍സ്, താങ്ക് യൂ വെരി മച്ച്, ഹന്ന എന്നീ ചിത്രങ്ങൾക്ക് ശേഷം സജിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഭാഗ്യലക്ഷ്മി’യുടെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിക്കും. ആപ്പിള്‍ ട്രീ സിനിമാസ്, കെ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സുരേന്ദ്രന്‍ വലിയപറമ്പില്‍, സജിന്‍ ലാല്‍ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ, മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം സമ്പത്ത് റാം ആണ് പ്രധാന കഥാപാത്രത്തിലെത്തുന്നത്.
ഒരമ്മയുടേയും മകളുടെയും അതിതീവ്രമായ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മാധ്യമ പ്രവർത്തകനായ ബാബു വെളപ്പായ നിര്‍വഹിക്കുന്നു. ഒരു നോവലിലെ കഥാപാത്രങ്ങൾ എഴുത്തുകാരിയെ അനുധാവനം ചെയ്യുന്ന വേറിട്ട കഥാശൈലിയിലാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൊല്ലം മണ്രോതുരുത്‌, വാഗമൺ, പയ്യന്നൂർ എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ.
സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിൽ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികൾക്ക് മണക്കാല ഗോപാലകൃഷ്ണൻ സംഗീതം നൽകുന്നു. കെ.എസ് ചിത്ര, മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ എന്നിവരാണ് ഗായകർ. സംഗീത വിഭാഗത്തിൽ പുതുതായി സംവിധായകനോടൊപ്പം അഹല്യ ഹരിദാസ്, അജിത് പുനലൂർ, രാഹുൽ.ബി.അശോക്, പ്രവീൺ രവീന്ദ്രൻ, ഡോ. ബിന്ദു വേണുഗോപാൽ,
സുകുദേവ്, സലിൽ ജോസ്, അരുന്ധതി തുടങ്ങിയവരും അരങ്ങേറ്റം കുറിക്കുന്നു. സിനിമയുടെ താരനിർണ്ണയം പൂർത്തിയായി വരുന്നു. അഡ്വ: ബിന്ദു ആണ് സഹനിർമ്മാതാവ്.
സജു വിനായകൻ ,മനോജ്‌ രാധാകൃഷ്ണൻ എന്നിവരാണ് ലൈൻ പ്രൊഡ്യൂസര്‍മാര്‍. ജോഷ്വാ റൊണാൾഡ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രസംയോജനം രഞ്ജിത് ആര്‍ നിർവഹിക്കുന്നു. പി.ശിവപ്രസാദ് ആണ് പ്രൊജക്റ്റ്‌ ഡിസൈനർ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദാസ് വടക്കഞ്ചേരി, ഫിനാൻസ് കൺട്രോളർ :ബീന ബാബു, പ്രിയങ്ക സതീഷ്, ആര്‍ട്ട്: സുജീര്‍.കെ.ടി, മേക്കപ്പ്: ഷെമി പെരുമ്പാവൂർ, വസ്ത്രലങ്കാരം: റാണാ പ്രതാപ്, പി.ആർ.ഒ: പി.ശിവപ്രസാദ്, ഹരീഷ് എ.വി, മാർക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ്, സ്റ്റിൽസ്: വിവേക് കോവളം എന്നിവരാണ് പിന്നണിയിൽ പ്രവർത്തിക്കുന്നത്. ആപ്പിൾ ട്രീ സിനിമാസ് തന്നെയാണ് ഭാഗ്യലക്ഷ്മിയെ തീയേറ്ററുകളിൽ എത്തിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *