മുംബൈ – മഹാരാഷ്ട്രയിൽ പ്രധാന പ്രതിപക്ഷ കക്ഷിയായ എൻ.സി.പിയിൽ പിളർപ്പുണ്ടാക്കി, അപ്രതീക്ഷിത നീക്കങ്ങളിലൂടെ എൻ.സി.പി നേതാവ് അജിത് പവാർ ഏക്‌നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ.സി.പിയുടെ ഒമ്പത് എം.എൽ.എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് ബി.ജെ.പി സർക്കാറിന്റെ ഭാഗമായി. 
 നാടകീയ നീക്കങ്ങൾക്കൊടുവിലാണ് അജിത് പവാർ എൻ.സി.പിയെ പിളർത്തി ഏക് നാഥ് ഷിൻഡെ സർക്കാരിന്റെ ഭാഗമായത്. തന്നെ പിന്തുണയ്ക്കുന്ന 13 എം.എൽ.എമാർക്ക് ഒപ്പമായിരുന്നു അജിത് പവാർ രാജ്ഭവനിലെത്തിയത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും സാന്നിധ്യത്തിലാണ് രാജ് ഭവനിൽ സത്യപ്രതിജ്ഞ നടന്നത്.
2023 July 2IndiaAjit PawarDeputy Chief Minister of MaharashtraNCPtitle_en: Ajith Pawar took charge as Deputy Chief Minister of Maharashtra

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed