പൊന്നാനി: ചന്തപ്പടിയിലെ ബെൻസി പോളിക്ലിനിക്കിൽ സമ്പൂർണ തോതിലുള്ള ഫിസിയോതെറാപ്പി യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നു. നിരവധി രോഗികൾക്ക് ശാരീരികവും മറ്റുമായ അസുഖങ്ങൾക്കും താളപ്പിഴകൾക്കും ആശ്വാസം നൽകികൊണ്ട് മാസങ്ങൾക്ക് മുമ്പ് തന്നെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചികിത്സാ കേന്ദ്രത്തിന്റെ ഔപചാരിക ഉദ്‌ഘാടനമാണ് തിങ്കളാഴ്ച അരങ്ങേറുന്നതെന്ന് ബെൻസി പോളിക്ലിനിക് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.
മനുഷ്യന്റെ ചലനവും ശാരീരിക ശേഷി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ആരോഗ്യ പരിപാലനമായ ഫിസിയോതെറാപ്പി പരിക്ക്, രോഗം, വൈകല്യം, എന്നിവ മൂലം സംഭവിക്കുന്ന നിരവധി ശാരീരിക പ്രശ്നങ്ങളെ മറികടക്കാൻ ഫലപ്രദമാണ്. ഇത് മൂലം പാർശ്വ ദോഷങ്ങൾ ഒന്നും തന്നെയില്ലെന്നത് ഫിസിയോതെറാപ്പി ചികിത്സയുടെ മഹനീയതയാണ്.
ഫിസിയോതെറാപ്പിയിലെ ഓർത്തോപിഡിക് ഫിസിയോതെറാപ്പി, ന്യുറോ ഫിസിയോതെറാപ്പി, സ്പോർട്സ് ഫിസിയോതെറാപ്പി, പീഡിയാട്രിക് ഫിസിയോതെറാപ്പി, ഫിസിയോതെറാപ്പി ഇൻ വുമൺ ഹെൽത്, കാർഡിയോ റെസ്പിറേറ്ററി ഫിസിയോതെറാപ്പി, ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ ആൻഡ് ഫിറ്റ്നസ് തെറാപ്പി തുടങ്ങിയ ചികിത്സകൾ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടെയും ബെൻസി പോളിക്ലിനിക്കിൽ ഇനി മുതൽ ലഭ്യമായിരിക്കുമെന്നും പ്രസ്താവന വിവരിച്ചു.
വ്യായാമം, തെറാപ്പി, അവബോധം എന്നിവയിലൂടെ ശാരീരികക്ഷമത വീണ്ടെടുക്കാനും അത് വഴി ഏതു പ്രായത്തിലുമുള്ള ആളുകൾക്ക് ആരോഗ്യം നിലനിർത്താനും വേദന നിയന്ത്രിക്കാനും രോഗം തടയാനും സഹായകമായ ഫിസിയോതെറാപ്പി ആധുനിക സൗകര്യങ്ങളോടെ പൊന്നാനിയിൽ പ്രവർത്തിക്കുന്ന സമ്പൂർണ പോളിക്ലിനിക് ആയ ബെൻസിയിൽ പൂർണതോതിൽ പ്രവർത്തിക്കുന്നതോടെ പൊന്നാനി മേഖലയിലെ ആരോഗ്യരംഗം കൂടുതൽ കരുത്തുറ്റതാകുമെന്നു പ്രസ്താവന പ്രത്യാശ രേഖപ്പെടുത്തി.
