പെരുമ്പാവൂർ: വെള്ളിനേഴിയിലെ ആര്യസമാജത്തിന്റെ ഉപഘടകമായി പെരുമ്പാവൂരിൽ പ്രവർത്തിയ്ക്കുന്ന സമാജക്കൂട്ടായ്മയുടെ നേതൃത്വത്തിൽ വേദമാർഗ്ഗം 2025 പ്രചാരവർഷാചരണം നടന്നു. പെരുമ്പാവൂർ വേദനിലയത്തിൽ ഇതോടനുബന്ധിച്ച് നടത്തിയ ഗുരുപൂർണ്ണിമാ ആഘോഷം ഭക്തിനിർഭരമായി.
പെരുമ്പാവൂർ ആര്യസമാജം കാര്യദർശി വി. കെ. സന്തോഷ് ആര്യയുടെ നേതൃത്വത്തിൽ നടന്ന ബൃഹത് യജ്ഞത്തിൽ രക്ഷാധികാരി ഹരിഹരൻ ആര്യ ഗുരുപൂർണ്ണിമാ സന്ദേശം നൽകി.
സന്ധ്യാവന്ദനം, അഗ്നിഹോത്രം എന്നീ വിഷയങ്ങളിൽ പുതിയ ക്ലാസ്സുകളുടെ ആരംഭം കുറിച്ചു കൊണ്ട് വേദപ്രചാരക് കെ.കെ. ജയൻ ആര്യ ക്ലാസ്സ് നയിച്ചു. പ്രവർത്തകരായ പ്രശാന്ത് മണികണ്ഠൻ, രമേശ് ആര്യ, നാരായണൻ ആര്യ എന്നിവർ പങ്കെടുത്തു.