കുവൈറ്റ്: കുവൈറ്റില്‍ മാന്‍പവര്‍ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സമിതി, താമസകാര്യ അന്വേഷണവുമായി സഹകരിച്ച് കഴിഞ്ഞ ജൂണില്‍ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 922 പ്രവാസികളെ അറസ്റ്റ് ചെയ്തു. കമ്മറ്റിയുടെ സമീപകാല റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചു മേല്‍പ്പറഞ്ഞ കാലയളവില്‍ കമ്മിറ്റി 24 കാമ്പെയ്നുകള്‍ നടത്തി.
അല്‍-ഫര്‍വാനിയ, കബ്ദ് , ഉമ്മുല്‍-ഹൈമാന്‍, അല്‍-ദഹര്‍, അല്‍-ഷുവൈഖ്, ജ്‌ലീബ് അല്‍-ഷുയൂഖ്, മഹ്ബൂല, ഖൈതാന്‍, കൂടാതെ സ്ത്രീകളുടെ മൊബൈല്‍ ഹോം സലൂണുകള്‍, ഹോട്ടലുകള്‍, ഗതാഗതം, റാന്‍ഡം മാര്‍ക്കറ്റുകള്‍, പുതിയതും ഉപയോഗിച്ചതുമായ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥലങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കും നിര്‍മ്മാണത്തിനുമുള്ള കടകള്‍ എന്നിങ്ങനെ ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ ജൂണിലെ കാമ്പെയ്നുകള്‍.
അറസ്റ്റിലായവരില്‍ വലിയൊരു ശതമാനം വീട്ടുജോലിക്കാരാണെന്നും തൊഴിലുടമകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് അവരെ താമസകാര്യ അന്വേഷണത്തിലേക്ക് മാറ്റിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീ ഗാര്‍ഹിക തൊഴിലാളികളെ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന 5 വ്യാജ ഓഫീസുകള്‍ കണ്ടെത്തി.