(താമരശ്ശേരി) കോഴിക്കോട് – കുറുക്കനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത കൂടത്തായി പുറായിൽ ചാക്കിക്കാവ് റോഡിലെ അങ്കൺവാടിക്ക് അടുത്താണ് സംഭവം.
നാട്ടുകാരാണ് കുറുക്കനെ വിഴുങ്ങിയ നിലയിൽ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി.
2023 July 2KeralaAs the python devoured the foxKoodathai in kozhikodetitle_en: As the python devoured the fox in Koodathayi