തൃശൂർ: കേരളത്തിലെ എൻസിപി ശരത്‌ പവാറിനും എൽഡിഎഫിനും ഒപ്പമാണെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ പറഞ്ഞു. മഹാരാഷ്‌ട്രയിലെ ജനങ്ങൾ ശരത്‌ പവാറിനൊപ്പമാണ്‌. അജിത് പവാറിന്റെ നീക്കം എൻസിപിയെ ബാധിക്കില്ല.
രാജ്യത്ത്‌ ബിജെപിക്കെതിരായ മുന്നണി രൂപീകരിക്കുന്നതിൽ ശരത്‌ പവാറാണ്‌ മുന്നിൽ നിൽക്കുന്നത്‌. ശരത് പവാറിനെ ഒതുക്കാനുള്ള നീക്കങ്ങൾ കുറേ ദിവസങ്ങളായി നടക്കുന്നുണ്ട്‌. സ്ഥാനമാനങ്ങളും പണം വാഗ്ദാനം ചെയ്‌തുമൊക്കെ നീക്കങ്ങളുണ്ടായി. അതിന്റെ അന്തർ നാടകങ്ങളുടെ പരിണത ഫലമാണ് ഇപ്പോഴത്തേത്.
അധികാരത്തോട് താൽപര്യമുള്ളവർ അതിനുള്ള കുറുക്കുവഴികൾ തേടുക സ്വാഭാവികമാണ്. ബിജെപിയിൽ ചേർന്ന് പശ്ചാത്തപിച്ച് തിരിച്ചു വന്നയാളാണ് അജിത് പവാർ. 53 എംഎൽഎയുള്ള പാർട്ടിയാണ് മഹാരാഷ്ട്രയിലെ എൻസിപി അതിന്റെ ഏക കാരണക്കാരൻ ശരത് പവാറാണ്. വരുന്ന തെരഞ്ഞെടുപ്പിലും ശരത് പവാർ നയിക്കുന്ന എൻസിപിക്ക് തന്നെയായിരിക്കും ജനപിന്തുണയെന്നകാര്യത്തിൽ സംശയമില്ല. ബിജെപി വിരുദ്ധ പാർട്ടികളുടെ മുന്നണി വിജയിച്ച് രാജ്യത്ത് അധികാരത്തിൽ വരുന്ന സാഹചര്യം ഇന്ത്യയിലുണ്ടെന്നും പി സി ചാക്കോ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed