തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജൂനാഥിനെ കമ്മീഷന് ആക്ടിങ് ചെയര്‍പേഴ്സണായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമിച്ചു.
കമ്മീഷന് അധ്യക്ഷനായിരുന്ന ജസ്റ്റിസ് ആന്റണി ഡൊമിനിക് വിരമിച്ചതിനെ തുടര്‍ന്നാണ്
നിയമനം.
വയനാട് ജില്ലാ ജഡ്ജിയായിരിക്കെയാണ് കോഴിക്കോട് സ്വദേശിയായ കെ. ബൈജൂനാഥ് മനുഷ്യാവകാശ കമ്മിഷന് ജുഡീഷ്യല്‍ അംഗമായി നിയമിതനായത്.
