ന്യൂദല്‍ഹി- ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് യു.എ.ഇയിലെ ദുബായില്‍ മൂന്ന് ഫ്ളാറ്റുകളുണ്ടെന്ന ആരോപണവുമായി തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖര്‍. ഈ ഫ്ളാറ്റുകള്‍ കെജ് രിവാളിനുവേണ്ടി താനാണ് വാങ്ങിയതെന്നും അരവിന്ദ് കെജ്‌രിവാളിന് അയച്ച കത്തില്‍ സുകേഷ് പറയുന്നു.കെജ് രിവാളിനു ലഭിച്ച കമ്മീഷന്‍ തുക ഉപയോഗിച്ചാണ് ഫ്ളാറ്റുകള്‍ വാങ്ങിയതെന്നാണ് ചന്ദ്രശേഖറിന്റെ വാദം.
കെജ്‌രിവാള്‍ജി, 2020ല്‍ ഹൈദരാബാദിലെ ഒരു ഫാര്‍മ കോണ്‍ട്രാക്ടറില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിച്ച കമ്മീഷനുകള്‍ ഉപയോഗിച്ച് ഞാന്‍ മുഖേന 65 ദശലക്ഷം ദിര്‍ഹത്തിന്  ജുമൈറ പാംസില്‍ വാങ്ങിയ മൂന്ന് അപ്പാര്‍ട്ട്‌മെന്റുകള്‍ അടിയന്തിരമായി വില്‍ക്കാന്‍ നിങ്ങള്‍ ദുബായിലുള്ള  സഹായി മനോജ് ജെയിനിനോട് ആവശ്യപ്പെട്ടതായി അറിഞ്ഞു.  
നിങ്ങള്‍ സത്യം പറയാത്തതിനാല്‍, ദുബായില്‍ ഈ മൂന്ന് അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ഞാനും സത്യേന്ദര്‍ ജെയിനും തമ്മിലുള്ള മൂന്ന് പേജ് വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവിടും.
അടുത്ത ഏഴ് ദിവസത്തിനകം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, അഴിമതി വിരുദ്ധ വിജിലന്‍സ് എന്നിവയ്ക്കും പകര്‍പ്പ് അയക്കുകയും ചെയ്യും-കെജ് രിവാളിനയച്ച കത്തില്‍  സുകേഷ് മുന്നറിയിപ്പ് നല്‍കി.
ദല്‍ഹിയിലെ ക്രമസമാധാന നിലയെക്കുറിച്ച് പലപ്പോഴും ചോദ്യങ്ങള്‍ ഉന്നയിക്കുന്ന കെജ്‌രിവാളും കൂട്ടാളികളും തന്നെയാണ് തനിക്കും കുടുംബത്തിനും നിരന്തരം ഭീഷണി  അയക്കുന്നതെന്ന് സുകേഷ് കത്തില്‍ പറയുന്നു.
കെജ്‌രിവാളിന്റെ അടുത്ത സഹായി തന്റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്നും സുകേഷ്  ആരോപിച്ചു. ഞാന്‍ നിര്‍ത്തിയില്ലെങ്കില്‍ എന്റെ ഭക്ഷണത്തില്‍ വിഷം വിളമ്പുമെന്നാണ് ഭീഷണി. കെജ്‌രിവാള്‍ജി, നിങ്ങള്‍ എന്റെയും എന്റെ കുടുംബത്തിന്റെയും മേല്‍ അടിച്ചേല്‍പ്പിക്കുന്ന എല്ലാ സമ്മര്‍ദ്ദത്തിനും ശക്തമായ മറുപടി നിങ്ങള്‍ക്ക് ലഭിക്കും. മറക്കരുത്, നിങ്ങള്‍ തീര്‍ച്ചയായും തിഹാര്‍ ക്ലബ്ബില്‍ ചേരേണ്ടി വരും- സുകേഷ് കത്തില്‍ പറഞ്ഞു.
 
2023 July 2IndiaDubaikejriwalsukesh chandrashekartitle_en: Conman Sukesh Chandrashekhar claims Kejriwal has three flats in Dubai

By admin

Leave a Reply

Your email address will not be published. Required fields are marked *