അമ്പലപ്പുഴ: വീട്ടില്‍ സൂക്ഷിച്ച 60 കുപ്പി മദ്യവുമായി വില്‍പ്പനക്കാരന്‍ പിടിയില്‍. പുന്നപ്ര കളത്തട്ടു കിഴക്ക് പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ അനൂപ് നിവാസില്‍ ബിജുവിനെയാണ് ആലപ്പുഴ എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയത്. അവധി ദിവസം കൂടിയ വിലയ്ക്ക് വില്‍ക്കാനായി 60 കുപ്പികളിലായി 30 ലിറ്റര്‍ മദ്യമാണ് സൂക്ഷിച്ചത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. സതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷഫീക്ക്, റെനീഷ്, ബിയാസ് പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് വി.പി. ജോസ് പ്രിവന്റീവ് ഓഫീസര്‍മാരായ അനില്‍ ഇ.കെ, എസ് അക്ബര്‍ എക്‌സൈസ് ഡ്രൈവര്‍ ഷാജു വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സൗമിലാമോള്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.