വാഷിങ്ടൺ ഡിസി: അമേരിക്കയിലെ ബാല്‍ടിമോറില്‍ ഉണ്ടായ കൂട്ടവെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. 18വയസുള്ള യുവതിയും 20വയസുള്ള യുവാവും വെടിവെയ്പ്പില്‍ മരണമടഞ്ഞു. പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.
മേരിലാൻഡ് സ്‌റ്റേറ്റിലെ ബ്രൂക്‌ലിനിൽ സ്ട്രീറ്റ് പാർട്ടിക്കിടെ 12.30 യോടെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് കമ്മീഷണർ റിച്ച് വോർലി പറഞ്ഞു. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ് ബ്രൂക്‌ലിൻ ഡേയെന്ന പരിപാടിക്കിടെയാണ് വെടിവെയ്പ്പ് നടന്നത്.
20 മുതൽ 30 വരെ തവണ വെടിയുതിര്‍ത്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളോട് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
