വിമാനത്തിനടുത്തേക്കു പോകാൻ ശ്രമിക്കവേ എസ്കലേറ്ററില്‍ അൻപത്തേഴുകാരിയുടെ കാൽ കുടുങ്ങി: കാല് മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ

വിമാനത്താവളത്തിലെ എസ്കലേറ്ററില്‍ കുടുങ്ങിയ അൻപത്തേഴുകാരിയുടെ കാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഡോണ്‍ മയേംഗ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണു ദാരുണ സംഭവം.
വ്യാഴാഴ്ച രാവിലെ വിമാനത്താവളത്തിലെ എസ്കലേറ്ററില്‍ കയറി വിമാനത്തിനടുത്തേക്കു പോകാൻ ശ്രമിക്കവേയാണ് ഇടതുകാല്‍ കുടുങ്ങിയത്. സൂട്ട്കേസില്‍ തട്ടിവീണതാണു കാരണമെന്നു കരുതുന്നു.
വിമാനത്താവള ജീവനക്കാര്‍ ഇവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്കിന്‍റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് മുട്ടിനു താഴെവച്ച്‌ കാല്‍ മുറിച്ചുമാറ്റേണ്ടിവന്നു.സംഭവത്തില്‍ ക്ഷമ ചോദിച്ച വിമാനത്താവള അധികൃതര്‍, ചികിത്സച്ചെലവും നഷ്ടപരിഹാരവും നല്കുമെന്നറിയിച്ചു.
അതേസമയം എസ്‌കലേറ്ററിന് രണ്ടു ദശാബ്ദങ്ങളിലേറെ പഴക്കമുണ്ട്. 1996 മുതല്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്കലേറ്റര്‍ മാറ്റുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *