മോഷണക്കേസിൽ പ്രതി ചേർത്ത് ജയിലിൽ കിടന്നത് 47 ദിവസം; പുനഃരന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

തിരുവനന്തപുരം: മോഷണക്കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്ത് 47 ദിവസം ജയിലിൽ അടച്ച സംഭവം പുനഃരന്വേഷിക്കണമെന്ന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. യഥാർത്ഥ പ്രതി കുറ്റസമ്മതം നടത്തിയതോടെയാണ് സത്യം പുറത്തുവന്നത്. രമേശ് കുമാർ എന്നയാളാണ് മതിയായ തെളിവുകളില്ലാതെ മാലമോഷണക്കേസിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്.
2019 നവംബർ 12ന് നടന്ന മോഷണത്തിലാണ് രമേശ് കുമാർ എന്നയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് ‘മറ്റൊരു കളവ് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ താനാണ് രമേശൻ പ്രതിയായ കേസിലെ മോഷണം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു. ഇതോടെയാണ് കേസിലെ യഥാർത്ഥ പ്രതി മറ്റൊരാളാണെന്ന വിവരം പുറത്ത് വന്നത്.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് വാങ്ങിയെങ്കിലും മറുപട തൃപ്തികരമല്ലാത്തതിനെ തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിക്കുകയായിരുന്നു. മതിയായ മതിയായ തെളിവുകളുടെ അഭാവത്തിൽ നിയമപ്രകാരമല്ലാതെയാണ് അറസ്റ്റ് നടന്നതെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി. മാവേലിക്കര പൊലീസ് സ്റ്റേഷനിലുള്ള കേസ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ പുനഃരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *