പൊന്നാനി: പെരിന്തൽമണ്ണ ജൂബിലി റോഡ് സ്വദേശി വടക്കേകര ഉമറുൽ ഫാറൂഖ് (40) എന്നയാളാണ് മരണപ്പെട്ടത്.സുഹൃത്തുക്കളായ അഞ്ചുപേരോടൊപ്പം പൊന്നാനിയിൽ കടൽ കാണാനെത്തിയ ഇദ്ദേഹം പൊന്നാനി പഴയ ജങ്കാർജെട്ടിക്ക് സമീപം കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു.
ഉടൻതന്നെ പോലീസ് ജീപ്പിൽ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.