ലഖ്‌നൗ: പ്രയാഗ്‌രാജില്‍ കൊല്ലപ്പെട്ട ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായിരുന്ന അതീഖ് അഹമ്മദില്‍നിന്നു പിടിച്ചെടുത്ത ഭൂമിയില്‍ പാവങ്ങള്‍ക്കായി 76 ഫ്‌ളാറ്റുകള്‍ നിര്‍മിച്ച് യു.പി. സര്‍ക്കാര്‍. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മിച്ച ഫ്‌ളാറ്റുകളുടെ താക്കോല്‍ദാനവും ഉടമസ്ഥാവകാശരേഖകളുടെ കെമാറലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിച്ചു. താക്കോല്‍ദാന വേളയില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി കേശവ് മൗര്യയും ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തി. 2017-നു മുമ്പ് ധനിക-ദരിദ്ര ഭേദമില്ലാതെ ഏതൊരാളുടെയും ഭൂമി കെയേറി അവകാശം സ്വന്തമാക്കുന്ന