മുംബൈ: പത്തിൽ ഒൻപത് പേരും സുരക്ഷാ റേറ്റിങ്ങുള്ള കാറിനാണ് മുൻഗണന നൽകുന്നതെന്ന് സ്കോഡ ഇന്ത്യക്ക് വേണ്ടി എൻഐക്യു ബേസിസ് നടത്തിയ സർവേയിൽ വ്യക്തമായി. രാജ്യത്ത് ലഭ്യമാകുന്ന കാറുകൾക്കെല്ലാം സുരക്ഷാ റേറ്റിങ് ആവശ്യമാണെന്ന് സർവേയിൽ പങ്കെടുത്ത വർ അഭിപ്രായപ്പെട്ടു.
ക്രാഷ് റേറ്റിങ്ങിനും എയർബാഗുകളുടെ എണ്ണത്തിനും പുറമെ ഇന്ധന ക്ഷമതയാണ് ജനങ്ങൾ പരിഗണിക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 67 ശതമാനം പേർ 5 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള കാറുകളുളളവരാണെങ്കിൽ 33 ശതമാനം ഒരു വർഷത്തിനും 5 ലക്ഷത്തിൽ കൂടുതൽ വിലയുള്ള കാറുകൾ വാങ്ങാനുദ്ദേശിക്കുന്നവരാണ്. 18 നും 54 നും ഇടയിൽ പ്രായമുള്ളവരുടെ ഇടയിലാണ് സർവേ നടത്തിയത്. ഇതിൽ 80 ശതമാനം പേർ പുരുഷൻമാരും 20 ശതമാനം പേർ സ്ത്രീകളുമായിരുന്നു.
ക്രാഷ് റേറ്റിങ്ങിന് 22.3 ശതമാനവും എയർബാഗിന് 21.6 ശതമാനവും ഇന്ധന ക്ഷമതയ്ക്ക് 15 ശതമാനവും സ്കോറാണ് ലഭിച്ചത്. 22.2 ശതമാനത്തോടെ ഏറ്റവും കൂടുതൽ മുൻഗണന ലഭിച്ചത് 5- സ്റ്റാർ ക്രാഷ് റേറ്റിങ്ങിനാണ്. 4- സ്റ്റാർ റേറ്റിങ്ങിന് ലഭിച്ച സ്കോർ 21.3 ശതമാനമാണ്. പൂജ്യം ക്രാഷ് റേറ്റിങ്ങിനുള്ള സ്കോർ 6.8 ശതമാനം മാത്രമാണ്.
ഇരട്ട സുരക്ഷയെക്കുറിച്ച് 76 ശതമാനം പേരും ബോധവാൻമാരാണെങ്കിലും ഇതിലൊന്ന് പിന്നിലെ സീറ്റിലിരിക്കുന്ന കുട്ടികളെയും മറ്റുള്ളവരെയും സംബന്ധിച്ചാണെന്നറിയാവുന്നത് 30 ശതമാനം പേർക്ക് മാത്രമാണ്. സുരക്ഷ സ്കോഡയുടെ ഡിഎൻഎയുടെ ഭാഗമാണെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റർ പീറ്റർ സോൾ പറഞ്ഞു.
ക്രാഷ് ടെസ്റ്റിൽ കമ്പനിയ്ക്ക് 50 വർഷത്തെ ചരിത്രമാണുള്ളത്. 2008 മുതൽ വിപണിയിലെത്തിയ സ്കോഡയുടെ എല്ലാ കാറുകളും ആഗോള തലത്തിൽ ക്രാഷ് ടെസ്റ്റിന് വിധേയമയവയാണ്. ഇന്ത്യയിലാണെങ്കിൽ 5- സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിങ്ങുള്ള കാറുകളാണ് വിപണിയിൽ. രാജ്യത്ത് ഉയർന്ന സുരക്ഷാ റേറ്റിങ്ങുള്ള മൂന്ന് ബാൻ്റുകളിലൊന്ന് സ്കോഡയാണെന്ന് സർവേയിൽ നിന്ന് അനുമാനിക്കാവുന്നതാണ്.
ഇന്ത്യയിൽ പശ്ചാത്തല വി കസന രംഗത്തെ വളർച്ചയും ഇന്ത്യക്ക് മാത്രമായി ക്രാഷ് ടെസ്റ്റിങ് മാനദൺഡം ഏർപ്പെടുത്തുന്നത് സംബന്ധിച്ച നിർദേശവും സുരക്ഷയെക്കുറിച്ച് ക കൂടുതൽ ആളുകളെ ബോധവാൻമാരാക്കാൻ സഹായകമാണ്. ഇത് ഭാവിയിലേക്കുള്ള ശരിയായ പാതയാണ്. ഈ മൂല്യങ്ങൾ മുറുകെപ്പിടിച്ച് ഇന്ത്യയിൽ മുന്നേറ്റം നടത്താനാണ് കമ്പനി ശ്രമിക്കുന്നത്. 10 സംസ്ഥാനങ്ങളിലെ 1000 പേരാണ് സർവേയിൽ പങ്കെടുത്തതെന്ന് എൻ ഐ ക്യു ബേസസ് റീജിയണൽ ഡയറക്റ്റർ അമൃത ശ്രീവാസ്തവ പറഞ്ഞു.
തമിഴ് നാട്, കർണാടക, ആന്ധ്രാ പ്രദേശ്, തെലിങ്കാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, പശ്ചിമ ബംഗാൾ, യുപി എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. സുരക്ഷിതമായ കാറുകളിലേക്ക് മാറാൻ 2014 മുതൽ ഇന്ത്യയിലെ ജനങ്ങൾക്ക് എൻകാപ് പ്രചോദനമായി വർത്തിക്കുന്നുണ്ടെന്ന് ഗ്ലോബൽ എൻകാപ് സെക്രട്ടറി ജനറൽ അലസാന്ദ്രോ ഫുറാസ് പറഞ്ഞു.
ഉപയോക്താക്കളിൽ നിന്നുള്ള മികച്ച പ്രതികരണം രൂപകൽപനയിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ വരുത്താൻ വാഹന നിർമ്മാതാക്കളെ നിർബന്ധിതരാക്കുന്നുണ്ട്. കാർ വാങ്ങുമ്പോൾ സുരക്ഷയ്ക്ക് ജനങ്ങൾ പ്രാമുഖ്യം നൽകുന്നു എന്നതിലേക്കാണ് ഈയിടെ നടത്തിയ ഈ സർവേ വിരൽ ചൂണ്ടുന്നത്. സുരക്ഷ കാർ വിൽപനയെ സ്വാധീനിക്കുകയും അത് വഴി വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു എന്നത് നല്ല ലക്ഷണമാണ്. ഇന്ത്യാ ഗവൺമെന്റും ബന്ധപ്പെട്ട ഏജൻസികളും സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകവെ കാറുകളുടെ സുരക്ഷയെക്കുറിച്ചുള്ള ഉപയോക്താക്കളുടെ പ്രതികരണം അറിയാനാണ് സർവേ നടത്തിയത്.
സ്വരക്ഷ ഉറപ്പ് വരുത്തുന്നതിനാവശ്യമായ ഫീച്ചറുകളായ ആർ ഒ ടൈപ്പ്, വെന്റിലേറ്റ് ചെയ്തതും ചെയ്യാത്തതുമായ സീറ്റുകൾ, എയർബാഗുകളുടെ എണ്ണം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി, ബിൽഡ് ക്വാളിറ്റി, ക്രാഷ് റേറ്റിങ്, ഇന്ധനക്ഷമത, ട്രാൻസ്മിഷൻ, ബോഡി- ടൈപ്പ്, ഫെർഫോർമൻസ്, ഡൈനാമിക്സ് എന്നിവയാണ് ചോദ്യങ്ങളിലുൾപ്പെടുത്തിയത്.
ഇതിൽ സുപ്രധാന സുരക്ഷാ കവചങ്ങൾ ക്രാഷ് റേറ്റിങ്, എയർബാഗുകളുടെ എണ്ണം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി എന്നിവയാണ് ഈ ഫീച്ചറുകൾ സർവേയിൽ പങ്കെടുത്തവർക്ക് വിശദീകരിച്ചു കൊടുത്തതിന് പുറമെ ഇവ വിർച്വലായി ഷോപ്പിങ് നടത്തുന്നതിനുള്ള സൗകര്യമൊരുക്കുകയും ചെയ്തു.
