പാലാ: സോഷ്യൽ ജസ്റ്റിസ് ഫോറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘മാനവീയം’ സാംസ്കാരിക കൂട്ടായ്മ പാലാ അൽഫോൻസാ കോളേജ് ആഡിറ്റോറിയത്തിൽ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സി.മെമ്പർ ജോഷിബ ജയിംസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വച്ച് സിനിമ നടൻ ചാലി പാലായേയും സാഹിത്യകാരി സിജിത അനിലിനേയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും ആദരിച്ചു.
പ്രതിഭാസംഗമം സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ എം വർഗീസും കുഞ്ഞിളം കയ്യിൽ സമ്മാനം പരിപാടി പാലാ നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോയും ഉദ്ഘാടനം ചെയ്തു. മാതാപിതാക്കന്മാരെ കോളേജ് പ്രിൻസിപ്പാൾ റവ.ഡോ.ഷാജി ജോണും അദ്ധ്യാപകന്മാരെ ബർസാർ റവ.ഡോ.ജോസ് ജോസഫും ആദരിച്ചു.
സംസ്ഥാന ട്രഷറർ ഹേമ ആർ നായർ മുഖ്യപ്രഭാഷണം നടത്തി. സാവിയോ കാവുകാട്ട്, ജിമ്മി ജോസഫ്, ശ്രീലക്ഷ്മി ജെ, രതീഷ്കുമാർ നക്ഷത്ര, ഡോ.പ്രവീണ അഭിജിത്, ശ്രീരഞ്ജിനി എസ്, ചിന്നുമോൾ കെ എൻ, ഷൈബി ജോർജ്, അനീഷ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. കോളേജ് യൂണിയൻ ചെയർപേഴ്സൺ കീർത്തന റെജി സ്വാഗതവും താലൂക്ക് സെക്രട്ടറി ജെയ്സൺ ജേക്കബ് കൃതജ്ഞതയും രേഖപ്പെടുത്തി.
