കൊച്ചി-പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ ഷാജന്‍ സ്‌കറിയയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ഒളിവില്‍ കഴിയുന്ന ഷാജനെ സംബന്ധിച്ച് നിര്‍ണായകമാണ് ഇന്നത്തെ വിധി. നിരന്തരം വ്യാജ വാര്‍ത്ത നല്‍കുന്നുവെന്നാണ് പരാതി. ഷാജന്‍ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനം അല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് ചോദ്യം ചെയ്തത് ഷാജന്‍ സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. തനിക്കെതിരെ നിരന്തരം വ്യാജ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് ആരോപിച്ച് പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയിലാണ് ഷാജനെതിരെ കേസ് എടുത്തത്.അതേസമയം ഷാജന്‍ സ്‌കറിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായില്ല. കൊച്ചിയിലെ ഇ.ഡിയുടെ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഷാജന്‍ സ്‌കറിയക്ക് നോട്ടീസ് നല്‍കിയിരുന്നു. ഷാജന്‍ സ്‌കറിയ ഒളിവിലെന്നാണ് സൂചന.ഷാജന്റെ എല്ലാ സ്വത്തുക്കളുടെയും 10 വര്‍ഷത്തെ ആദായനികുതി അടച്ചതിന്റെയും 10 വര്‍ഷത്തെ ബാലന്‍സ് ഷീറ്റും സഹിതം ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
2023 June 30KeralaShajan ScariahBailhigh courtFake Newsഓണ്‍ലൈന്‍ ഡെസ്‌ക് title_en: High court to pronounce verdict in Shajan Scaria’s bail plea