കാഞ്ഞങ്ങാട്- വ്യാജരേഖ കേസില്‍ കെ വിദ്യ ഇന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാകും. കേസില്‍ കെ വിദ്യയ്ക്ക് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഫോണില്‍ സ്വന്തമായി വ്യാജരേഖ നിര്‍മ്മിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. നീലേശ്വരം പോലീസെടുത്ത കേസില്‍ വിദ്യയ്ക്ക് കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.അതേസമയം കെ.വിദ്യ കരിന്തളം കോളജില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഗസ്റ്റ് അധ്യാപക അഭിമുഖത്തില്‍ ഒപ്പം പങ്കെടുത്ത, തന്റെ സീനിയര്‍ കൂടിയായ ഉദ്യോഗാര്‍ഥിയെ മറികടക്കാന്‍. 2021ല്‍ കാസര്‍ഗോട് ഉദുമ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടന്ന ഗസ്റ്റ് അധ്യാപക അഭിമുഖത്തില്‍ വിദ്യയെ പിന്തള്ളി മാതമംഗലം സ്വദേശിനി നിയമനം നേടിയിരുന്നു.
2023 June 30Keralavidyaforgedhosdurgcourtഓണ്‍ലൈന്‍ ഡെസ്‌ക് title_en: K. vidya to appear before Hosdurg court in forged experience certificate case