ഇംഫാല്‍ – മണിപ്പൂരില്‍ ഫോലീസ് തടഞ്ഞത് മൂലം ഇന്നലെ സന്ദര്‍ശിക്കാന്‍ കഴിയാതിരുന്ന സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. മൊയ്റാങ്ങിലെ ദുരിതാശ്വാസ ക്യാമ്പും രാഹുല്‍ ഇന്ന് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. നാഗ ഉള്‍പ്പെടെയുള്ള 17 വിഭാഗങ്ങളുമായും രാഹുല്‍ ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. അതസമയം രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതില്‍ മണിപ്പൂര്‍ പോലീസ് ഇന്നും കടുത്ത എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. രാഹുലിന്റെ റോഡ് യാത്ര നിരവധി ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഇന്നും റോഡ് വഴിയുള്ള രാഹുലിന്റെ യാത്ര പോലീസ് തടയുമെന്നാണ് സൂചന. പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ വ്യോമമാര്‍ഗം സഞ്ചരിച്ചാണ് ചില ക്യാമ്പുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തിയത്. രാഹുല്‍ ഗാന്ധിയും സംഘവും ഇപ്പോള്‍ ഇംഫാലിലാണുള്ളത്. ഇന്നലെ അനുമതി ലഭിക്കാത്തത് മൂലം സന്ദര്‍ശിക്കാന്‍ കഴിയാത്ത ക്യാമ്പുകളിലാകും ഇന്ന് സന്ദര്‍ശനം നടത്തുക. ഇന്നലെ കാങ്പോകില്‍ വെടിവയ്പ്പുണ്ടായി രണ്ടുപേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
2023 June 30India#rahul gandhiVisit.Conflict affected areasecond day ഓണ്‍ലൈന്‍ ഡെസ്‌ക്title_en: Rahul will visit the conflict-affected areas of Manipur second day