ഇന്ത്യയിൽ എഥനോള്‍ ഇന്ധനമാക്കി ഓടുന്ന വാഹനങ്ങള്‍ വൈകാതെ പുറത്തിറങ്ങുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പുരില്‍ വച്ച് നിതിന്‍ ഗഡ്കരിയുമായി നടത്തിയ സംഭാഷണത്തിൽ, ഭാവിയില്‍ വൈദ്യുത വാഹന നിര്‍മാണരംഗത്തു ശ്രദ്ധ ചെലുത്തുമെന്ന് മെഴ്‌സിഡീസ് ബെന്‍സ് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് ബജാജ്, ടിവിഎസ്, ഹീറോ തുടങ്ങിയ കമ്പനികള്‍ 100 ശതമാനം എഥനോളില്‍ ഓടുന്ന വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞത്.

ഓഗസ്റ്റില്‍ ടൊയോട്ട കാമ്രി ഇന്ത്യയിലെത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. എഥനോള്‍ ഇന്ധനമാക്കുന്ന കാമ്രി ഓട്ടത്തിനിടെ സ്വയം ചാര്‍ജാവുന്ന ബാറ്ററിയുള്ള കാറാണ്. 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും വൈദ്യുത മോട്ടറും ചേര്‍ന്ന് 218 എച്ച്പി കരുത്ത് പുറത്തെടുക്കും. കാമ്രിയുടെ ബാറ്ററിക്ക് എട്ടുവര്‍ഷം അല്ലെങ്കില്‍ 1.6 ലക്ഷം കിലോമീറ്റര്‍ വാറന്റിയുണ്ട്. പെട്രോള്‍ ലീറ്ററിന് 120 രൂപയാണെങ്കില്‍ എഥനോളിന് ലീറ്ററിന് 60 രൂപ മാത്രമേ വരുന്നുള്ളൂ.
ട്രക്ക് ഡ്രൈവര്‍മാരുടെ കാബിന്‍ എസിയാക്കണമെന്ന് ഗഡ്കരി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതേക്കുറിച്ചും നാഗ്പുരിലെ പരിപാടിക്കിടെ അദ്ദേഹം സൂചന നല്‍കി. ‘ഇന്ന് ഇവിടേക്കു വരുന്നതിന് മുമ്പാണ് ട്രക്ക് ഡ്രൈവര്‍മാരുടെ കാബിനില്‍ എയര്‍ കണ്ടീഷന്‍ വേണമെന്ന ഫയലില്‍ ഒപ്പുവെച്ചത്. ട്രക്കുകളിലെ ഡ്രൈവര്‍മാരുടെ കാബിനുകളില്‍ 43 ഡിഗ്രി മുതല്‍ 47 ഡിഗ്രി വരെയാണ് താപനില. ട്രക്ക് ഡ്രൈവര്‍മാരുടെ സൗകര്യങ്ങള്‍ കൂടി നമ്മള്‍ കണക്കിലെടുക്കേണ്ടതുണ്ട്’ മഹീന്ദ്ര ലോജിസ്റ്റിക്‌സ് സംഘടിപ്പിച്ച ‘ദേശ് ചാലക്’ പരിപാടിക്കിടെ മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ കുറവുണ്ടെന്നും ഗഡ്കരി പറഞ്ഞു. അതുകൊണ്ടുതന്നെ പലപ്പോഴും ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് 14 മുതല്‍ 16 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നു. മറ്റു രാജ്യങ്ങളില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ ജോലിസമയത്തില്‍ നിയന്ത്രണങ്ങളുണ്ട്. ട്രക്കുകളുടെ ഡ്രൈവര്‍ കാബിന്‍ എ.സിയാക്കുന്നത് എപ്പോള്‍ മുതലാണ് നിര്‍ബന്ധമാക്കുകയെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. 2025 മുതലായിരിക്കും ഇതെന്ന് സൂചനയുണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *