കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.
നിലവിലെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് കൊല്ലത്തെ കുടുംബവീടായ അന്‍വാര്‍ശ്ശേരിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനില മോശമാകാന്‍ കാരണം.
രോഗാവസ്ഥയില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് അബ്ദുള്‍ നാസര്‍ മദനി കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് വിമാനമാര്‍ഗം കൊച്ചിയിലെത്തിയത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.