മണിപ്പൂരിൽ നിഷ്പക്ഷ നീതി നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം: പി.ജെ ജോസഫ്

കോട്ടയം : മണിപ്പൂരിൽ നടക്കുന്ന വർഗ്ഗീയ കലാപം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ പക്ഷപാത നിലപാട് അവസാനിപ്പിച്ച് നിഷ്പക്ഷ നീതി നടപ്പാക്കാൻ തയ്യാറാവണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.

എല്ലാ സാമുദായിക നേതാക്കളും രാഷ്ട്രീയ നേതാക്കളും രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും കാത്തു സംരക്ഷിക്കുവാനും ജനാധിപത്യം നിലനിർത്തുവാനും ഏകോദര സഹോദരങ്ങളെ പോലെ കൈകോർത്ത് നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണിപ്പൂരിൽ നടക്കുന്ന നര വേട്ടയും, ന്യൂനപക്ഷ പീഡനവും, ആരാധന നിഷേധവും അവസാനിപ്പിക്കണംഎന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.
വിവിധ മത നേതാക്കളായ പാലാ രൂപതാ മുഖ്യ വികാരി ജനറാൾ ഡോ.ജോസഫ് തടത്തിൽ ,
തിരുനക്കര പുത്തൻപള്ളി ഇമാം കെ എം താഹ മൗലവി, സുര്യകാലടിമന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്

കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ് , സെക്രട്ടറി ജനറൽ ജോയ് എബ്രാഹം, ഡെപ്യൂട്ടി ചെയർമാൻമാരായ കെ ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ , വൈസ് ചെയർമാൻ പ്രഫ: ഗ്രേസമ്മാ മാത്യു, അഡ്വയിസർ തോമസ് കണ്ണന്തറ, ഉന്നതാതികാര സമിതി അംഗങ്ങളായ , ജയിസൺ ജോസഫ്,വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ്, എ.കെ. ജോസഫ്, ഏലിയാസ് സഖറിയാ, മാഞ്ഞൂർ മോഹൻ കുമാർ, സ്റ്റിഫൻ പാറവേലി, ജോർജ് പുളിങ്കാട്, ചെറിയാൻ ചാക്കോ, തങ്കമ്മ വർഗീസ്, ഷിജു പാറയിടുക്കിൽ, കുര്യൻ പി.കുര്യൻ, ബിനു ചെങ്ങളം, അൻറണി തുപ്പലഞ്ഞി, സി.ഡി വൽസപ്പൻ , എബ്രാഹം വയലാക്കൽ, ഷൈജി ഓട്ടപ്പള്ളിൽ, കുഞ്ഞുമോൻ ഒഴുകയിൽ, കെ.എ. തോമസ്,സെബസ്റ്റ്യൻ കോച്ചെരി , ബിജോയി പ്ലാത്താനം,മാർട്ടിൻ കോലടി , സിബി നെല്ലംകുഴിയിൽ, ജോസുകുട്ടി നെടുമുടി, ജോസഫ് ബോനിഫസ്, സച്ചിൻ സാജൻ ജോഷി വട്ടക്കുന്നേൽ, തുടങ്ങിയവർ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *