ഇംഫാല്‍: മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതിനായി തന്നാല്‍ കഴിയുന്ന രീതിയില്‍ സഹകരിക്കാന്‍ തയാറാണ്. മണിപ്പുരിലെ ജനങ്ങള്‍ സമാധാനത്തെ കുറിച്ച് സംസാരിക്കണം. അക്രമം ആര്‍ക്കും ഒന്നും സമ്മാനിക്കുന്നില്ല. സമാധാനമാണ് മുന്നോട്ട് നയിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിപ്പുര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍. ക്യാമ്പുകളില്‍ ആവശ്യത്തിന് മരുന്നൊ ഭക്ഷണമൊ ഇല്ല. സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടുദിവസത്തെ മണിപ്പുര്‍ സന്ദര്‍ശനവേളയില്‍ കുക്കി ക്യാമ്പുകളിലും മെയ്തി ക്യാമ്പുകളിലും രാഹുല്‍ എത്തിയിരുന്നു. ബിഷ്ണുപൂരിലും ചുരാചന്ദ്പൂരിലും വീടുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ട നിരവധി പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഇവരുടെ പ്രശ്നങ്ങള്‍ നേരിട്ട് കേട്ട് മനസിലാക്കാനാണ് രാഹുല്‍ മണിപ്പൂരിലെത്തിയത്.
പൗരപ്രമുഖരുമായും ആക്ടിവിസ്റ്റുകളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് റോഡ് മാര്‍ഗമുള്ള യാത്ര പോലീസ് വിലക്കിയതിനെ തുടര്‍ന്ന് ഹെലികോപ്റ്ററിലായിരുന്നു രാഹുല്‍ ക്യാമ്പുകളിലെത്തിയത്.
