കൊച്ചി – മാധ്യമപ്രവർത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശമയച്ചുവെന്ന പരാതിയിൽ പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകൾക്കെതിരെ അശ്ലീലച്ചുവയുള്ള സംസാരം, ഓൺലൈൻ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. കൊച്ചി കടവന്ത്ര പോലീസാണ് കേസെടുത്തത്.
പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ കൊച്ചിയിലെ ചികിത്സയുമായി ബന്ധപ്പെട്ട ആരോഗ്യവിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ വ്യക്തിയാണ് നിസാർ മേത്തർ. അതനുസരിച്ച് മാധ്യമപ്രവർത്തക ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്നാണ് പരാതിയിലുള്ളത്. അർധരാത്രിയും പുലർച്ചെയുമായി നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചതോടെയാണ് പോലീസിൽ പരാതിപ്പെട്ടതെന്നും മാധ്യമപ്രവർത്തക പറഞ്ഞു. അതിനിടെ പരാതിക്കാരിയുടെ പേരും വിലാസവും നിസാർ മേത്തർ പുറത്തുവിട്ടതായും റിപ്പോർട്ടുകളുണ്ട്.
2023 June 30KeralaObscene message to woman journalistPDP leader in police custodytitle_en: Obscene message to woman journalist; The PDP leader in police custody