ഹോളിവുഡ് ക്ലാസിക് ‘ഗോഡ്ഫാദറി’ന്‍റെ, മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ചുള്ള മലയാളം വേര്‍ഷന്‍ വൈറലായതിനു പിന്നാലെ പ്രതികരണവുമായി വിഡിയോയുടെ സ്രഷ്ടാവ് ടോം ആന്‍റണി. ആ വൈറല്‍ വിഡിയോ തന്നെ സന്തോഷിപ്പിക്കുകയല്ല, ഭയപ്പെടുത്തുകയാണെന്നും ഇനി ഇത്തരം വിഡിയോകൾ നിർമിക്കില്ലെന്നും തന്റെ ‘വവ്വാല്‍ മനുഷ്യന്‍’ എന്ന യൂട്യൂബ് ചാനലിലൂടെ ടോം പറഞ്ഞു. മൂന്നു നാലു ദിവസമായി ഉറങ്ങിയിട്ട് എന്നും ഇത്തരത്തില്‍ ഒരു വിഡിയോ ചെയ്തതില്‍ താന്‍ ഒരിക്കലും അഭിമാനിക്കുന്നില്ലെന്നും ടോം പറയുന്നു. ഇതിലും നന്നായി ഈ വിഡിയോ നിര്‍മിക്കാന്‍ തനിക്ക് അറിയാം. പക്ഷേ […]