ന്യൂഡൽഹി – അഴീക്കോട്ടെ പ്ലസ്ടു കോഴക്കേസിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എം ഷാജിക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത്. 
 ഷാജിക്കെതിരേ അന്വേഷണം നടത്താൻ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. 2013-14ൽ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലൻസ് കേസെടുത്തിരുന്നത്. എന്നാൽ ഈ കേസിലെ എഫ്.ഐ.ആർ കേരള ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇത് പിണറായി സർക്കാറിന് വൻ തിരിച്ചടിയായ പശ്ചാത്തലത്തിലാണ് ഷാജിയെ കുരുക്കാൻ വീണ്ടും സർക്കാർ ശ്രമം.

 
2023 June 30KeralaPlus Two corruptionPinarayi Govt. against KM Shaji in Supreme Courttitle_en: Plus Two corruption: Government against KM Shaji in Supreme Court

By admin

Leave a Reply

Your email address will not be published. Required fields are marked *