കണ്ണൂര്‍: വിവാദ യൂട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി. തന്റെ മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയെന്ന് കണ്ണൂര്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ ശ്രീകണ്ഠാപുരം സ്വദേശി സജി പറയുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വരുന്ന ഫോണ്‍വിളികള്‍ കൊണ്ട് മാനസികപ്രയാസം നേരിടുന്നെന്നാണ് പരാതി. കമ്പിവേലി നിര്‍മിച്ചുകൊടുക്കുന്ന ജോലിയാണ് സജിയ്ക്ക്. നിഹാദിന്റെ സ്വദേശമായ മാങ്ങാട് സജി കമ്പിവേലി നിര്‍മിച്ചുനല്‍കിയതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. കമ്പിവേലി നിര്‍മിച്ചതിനോടൊപ്പം സജി അവിടെ മൊബൈല്‍നമ്പറടക്കമുള്ള പരസ്യവും പതിച്ചിരുന്നു.