ഡല്‍ഹി: ഡല്‍ഹിയെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം. സുഹൃത്തിനൊപ്പം പാര്‍ക്കിലെത്തിയ പതിനാറുകാരിയെയാണ് സംഘം ബലാത്സംഗം ചെയ്തത്. ഡല്‍ഹിയിലെ ഷഹ്ബാദ് ഡയറിയിലാണ് സംഭവം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡല്‍ഹിയില്‍ നിന്ന് സമാനമായ സംഭവം കേള്‍ക്കുന്നത് രണ്ടാം തവണയാണ്. സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായതായി പൊലീസ് വ്യക്തമാക്കി. പ്രതികളിലൊരാള്‍ ഒളിവിലാണ്. ഇരയായ പെൺകുട്ടി തന്റെ സുഹൃത്തിനൊപ്പം പാർക്കിൽ ഇരിക്കുമ്പോൾ മൂന്ന് പേർ വന്ന് മാറിമാറി ബലാത്സംഗം ചെയ്ത ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തെന്നാണ് വിവരം. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ കേന്ദ്രീകരിച്ചും