ട്വിറ്റർ – കേന്ദ്ര സർക്കാർ പോര്; ട്വിറ്ററിന് 50 ലക്ഷം പിഴയിട്ട് കർണാടക ഹൈക്കോടതി

ബെംഗളൂരു: കേന്ദ്ര സർക്കാർ- ട്വിറ്റർ പോരിൽ നിർണായക വിധിയുമായി കർണാടക ഹൈക്കോടതി. സുരക്ഷാ ഭീഷണി ഉയർത്തുന്ന ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ സ്റ്റേ ആവശ്യപ്പെട്ടാണ് ട്വിറ്റർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സ്റ്റേ നൽകാനാവില്ലെന്നും കേന്ദ്ര സർക്കാർ നിർദേശം അകാരണമായി വൈകിച്ചതിന് ട്വിറ്റർ 50 ലക്ഷം രൂപ പിഴ നൽകണമെന്നും കോടതി ഉത്തരവിട്ടു.

കേന്ദ്രസർക്കാർ കർശന നിർദേശം നൽകിയിട്ടും, അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനോ നടപടിയെടുക്കാനോ ഒരു വർഷം വരെ സമയമെടുത്തത് എന്തിനെന്ന് ഹൈക്കോടതി ആരാഞ്ഞു. ട്വിറ്ററിന് സർക്കാരിന്‍റെ ഉത്തരവ് പാലിക്കാനുള്ള ബാധ്യസ്ഥതയുണ്ട്, രാജ്യ സുരക്ഷയെ ബാധിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ അത് ജനങ്ങളെ ബാധിക്കുമെന്നും അടക്കമുള്ള സർക്കാരിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *