ഇന്ന് ജൂണ്‍ 30:  സമൂഹ മാധ്യമദിനവും അന്താരാഷ്ട്ര ഉല്‍ക്ക ദിനവും ഇന്ന്:  സി.എന്‍. ആര്‍. റാവുവിന്റെയും എം.കെ. അഴഗിരിയുടെയും സുരാജ് വെഞ്ഞാറുമൂടിന്റെയും ജന്മദിനം:  പോളണ്ടിന്റെ വിജയത്തോടെ ബെറെസ്റ്റെച്‌കോ യുദ്ധം അവസാനിച്ചതും ഫ്രഞ്ച് സാഹസികനായ ചാള്‍സ് ബ്ലോണ്‍ഡിന്‍ കയറിനു മുകളിലൂടെ നയാഗ്ര വെള്ളച്ചാട്ടം മുറിച്ചു കടന്നതും ലണ്ടനിലെ തെയിംസ് ടവര്‍ പാലം തുറന്നതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

1198 മിഥുനം 15
വിശാഖം / ( വഞ്ജുള) ദ്വാദശി
2023 ജൂൺ 30, വെള്ളി
തിരുഹൃദയ വണക്കമാസം ഒടുക്കം
ഇന്ന്; സമൂഹ മാധ്യമദിനം !
. ********
. [ Social Media Day ]
അന്താരാഷ്ട്ര ഉൽക്ക ദിനം!
[നക്ഷത്രസദൃശ്യമായ ഛിന്നഗ്രഹദിനം, International Asteroid Day]
**********
* ഗ്വാട്ടിമാല : സശസ്ത്ര സേന ദിനം !
* മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്: ജനറൽ
പ്രേയർ ഡേ !
* കോങ്കൊ: സ്വാതന്ത്ര്യ ദിനം !
* ഇസ്രായൽ:നാവിക ദിനം !
* സുഡാൻ: വിപ്ലവ ദിനം !
* ഡൊമിനിക്കൻ റിപ്പബ്ലിക് : അദ്ധ്യാപക
ദിനം !
* ഫിലിപ്പൈൻസ്: ഫിലിപ്പൈൻ സ്പാനീഷ്
മൈത്രിദിനം !
* USA ;
National Meteor (ഉൽക്ക) Watch Day !
National Corvette Day
National Cream Tea Day
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്്
”ഒരു വിജ്ഞാനകോശം സ്വന്തമാക്കുന്നയാൾ അതുകൊണ്ടുമാത്രം അതിലെ ഓരോ വരിയും, ഓരോ ഖണ്ഡികയും, ഓരോ പുറവും, ഓരോ ചിത്രവും സ്വന്തമാക്കുന്നില്ല; അതൊക്കെ പരിചയിക്കാനുള്ള സാദ്ധ്യത അയാൾക്കു സ്വന്തമാകുന്നുവെന്നേയുള്ളു.”
. [- ഹോർഹെ ലൂയി ബോർഹെ ]
**********
ദേശീയ ശാസ്ത്ര ഉപദേശക സമിതി അധ്യക്ഷനും ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ സ്ഥാപകനുമായ പ്രമുഖ ഭാരതീയ ശാസ്ത്രഞ്ജൻ ചിന്താമണി നാഗേശ രാമചന്ദ്ര റാവു എന്ന ഡോ. സി.എൻ. ആർ. റാവുവിന്റെയും (1934),
കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിൽ വളം-രാസവസ്തു വകുപ്പുകൾ കൈകാര്യം ചെയ്ത ഡിഎം കെ നേതാവ് എം.കെ. അഴഗിരിയുടെയും ( 1945),
ആകെ നിർമ്മിച്ച 14 സിനിമകളിലൂടെ 18 ദേശീയ -സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചലച്ചിത്ര നിർമ്മാതാവും കൊല്ലത്തെ ഒരു കശുവണ്ടി വ്യവസായിയും ഇന്ന് നവതി ആഘോഷിക്കുകയും ചെയ്യുന്ന ‘അച്ചാണി രവി (ജനറൽ പിക്ചേഴ്സ്‌ രവി) എന്ന കെ രവീന്ദ്രനാഥൻ നായരുടേയും (1933),
2013-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും 2019 – ൽ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ച സുരാജ് വെഞ്ഞാറുമൂടിന്റെയും (1973),
ദളപതി, റോജ, ബോംബെ, ദേവരാഗം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നടൻ അരവിന്ദ് സ്വാമിയുടെയും (1970),
മലയാളം, തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്ര അഭിനേത്രി സിത്താരയുടെയും (1973),
തമിഴ് /മലയാളം ചിത്രങ്ങളിൽ അഭിനയിക്കുന്ന നടി പ്രിയങ്ക നായരുടെയും (1985),
സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിന്റെ കഥയ്ക്ക് സംസ്ഥാന ചലചിത്രപുരസ്കാരo ലഭിച്ച മലയാള ചലചിത്ര സംവിധായകനും , തിരക്കഥാകൃത്തും ഗാനരചയിതാവുമായ അനീഷ് അൻവറിന്റെയും (1981),
വിദേശ ക്ലബ്ബിനു വേണ്ടി പ്രഫഷണൽ ബാസ്കറ്റ്‌ ബോൾ ലീഗിൽകളിച്ച ആദ്യ ഇന്ത്യൻ വനിത, താരമായ ഗീതു അന്ന ജോസിന്റെയും (1985),
ന്യൂക്ലിക് അമ്ലത്തെപ്പറ്റി ഗവേഷണം നടത്തിയതിന് 1980ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമേരിക്കകാരനായ രസതന്ത്രജ്ഞൻ പോൾ ബെർഗിന്റെയും (1926) ,
നീന്തലിൽ പല വിഭാഗങ്ങളിലായി 6 ലോക റെക്കോർഡുകളുടെ ഉടമയായ അമേരിക്കൻ നീന്തൽതാരം മൈക്കൽ ഫ്രെഡ് ഫെൽപ്സിന്റെയും (1985),
ആദ്യ ഓവറുകളിലെ ആക്രമണ ബാറ്റിങ്ങ് ശൈലിയുടെ ഉപജ്ഞാതാക്കളിൽ ഒരാളായി കരുതപ്പെടുന്ന ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ സനത് ടെറൻ ജയസൂര്യയുടെയും (1969) ജന്മദിനം !.
ഇന്നത്തെ സ്മരണ !!!
********
കെ.പി.പി. നമ്പ്യാർ മ. (1929- 2015)
രാജീവൻ കാഞ്ഞങ്ങാട് മ. (1966 -2015 )
ദാദാഭായ് നവറോജി മ. ( 1825 – 1917)
സാഹിബ്സിങ്ങ് വർമ്മ മ. ( 1943 –2007)
സ്വാമി ബ്രഹ്മവ്രതൻ ജ. (1908)
ജി വിവേകാനന്ദൻ ജ. (1921-1999)
പ്രൊഫ. നബീസ ഉമ്മാൾ ജ. (1930-2023)
സർ ദിൻഷാ പെറ്റിറ്റ് ജ. (1823 – 1901)
അഫ്സൽ ഗുരു ജ. (1969 – 2013)
ഇന്ന്,
കെൽട്രോണിന്റെ ആദ്യത്തെ ചെയർമാൻ, ടെക്നോപാർക്കിന്റെ പ്രഥമ പദ്ധതി നിർവഹണ സമിതി ചെയർമാൻ, കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് വകുപ്പിന്റെ സെക്രട്ടറി എന്ന നിലകളിൽ ഇലക്ട്രോണിക്സ് വ്യവസായ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ഇലക്ട്രോണിക്സ് വിദഗ്ദ്ധൻ കെ.പി.പി. നമ്പ്യാർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കുന്നത്ത് പുതിയവീട്ടിൽ പത്മനാഭൻ നമ്പ്യാരെയും (ഏപ്രിൽ 15, 1929-ജൂൺ 30, 2015),
‘ അസ്ഥികൂടവും പച്ചിലകളും’, ‘നാവികൻ’ ‘മൂന്നു വ്യത്യസ്ത കംപാർട്ടുമെന്റുകൾ’, തുടങ്ങിയ കൃതികൾ രചിച്ച നോവലിസ്റ്റും കഥാകൃത്തും ഗാനരചയിതാവു മായിരുന്ന രാജീവൻ കാഞ്ഞങ്ങാടിനെയും (1966 -2015 ജൂൺ
30 ),
1987 മുതൽ 1991 വരെ കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായിരുന്ന തിരുവനന്തപുരം ജില്ലയിലെ മുതിർന്ന സി.പി.എം നേതാവായിരുന്ന്സ്‌ പ്രൊഫ.എ.നബീസ ഉമ്മാളിനേയും(1931-2023),
ഇന്ത്യയിലെ സമ്പത്ത് ബ്രിട്ടൺ ചോർത്തിയെടുക്കുന്നതിനെക്കുറിച്ച് പോവെർട്ടി ആന്റ് അൺ-ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ (Poverty and Un-British Rule in India) എന്ന പുസ്തകമെഴുതുകയും, ബ്രിട്ടീഷ് പാർലമെന്റിലേക്ക് മൽസരിച്ച് ജയിച്ച ആദ്യത്തെ ഏഷ്യക്കാരനും, എ.ഓ. ഹ്യൂമിന്റെ കൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുവാൻ മുൻകൈ യെടുക്കുകയും ചെയ്ത ഭാരതീയ സ്വാതന്ത്രസമരസേനാനിയും, “ഇന്ത്യയുടെ വന്ദ്യവയോധികൻ” എന്നറിയപ്പെടുകയും ചെയ്ത വസ്ത്രവ്യാപാരി, വിദ്യാഭ്യാസ വിചക്ഷണൻ, ബുദ്ധിജീവി എന്നീ നിലകളിൽ പ്രവർത്തിച്ച പാർസി വംശജൻ ദാദാഭായ് നവറോജിയെയും (സെപ്റ്റംബർ 4 1825 – ജൂൺ 30 1917),
ഒരു ട്രക്ക് അപകടത്തിൽ മരിച്ചു പോയ ഭാരതീയ ജനത പാർട്ടിയുടെ മുൻ വൈസ് പ്രസിഡന്റും ദില്ലിയിലെ പഴയ ചീഫ് മിനിസ്റ്ററും, പതിമൂന്നാം ലോക സഭയുടെ സദസ്യനും, യൂണിയൻ ലേബർ മിനിസ്റ്ററും ആയിരുന്ന സാഹിബ്സിങ്ങ് വർമ്മയെയും (15 മാർച്ച് 1943 – 30 June 2007),
സാധാരണക്കാരുടെ ജീവിതത്തെ വളരെ തന്മയത്വത്തോടെ തന്റെ കഥകളിലും നോവലുകളിലും ആവിഷ്കരിക്കുകയും മലയാളത്തിലെ ആദ്യത്തെ ഓര്‍വോ കളര്‍ ചിത്രമായ കള്ളി ചെല്ലമ്മയുടെ കഥയും സംഭാഷണവും എഴുതിയ ജി വിവേകാനന്ദനെയും (ജൂണ്‍ 30,1921 – ജനുവരി 23 , 1999) ,
മലയാള നാടകത്തെ തമിഴ് സംഗീത നാടക രാജപാർട്ട് വേഷങ്ങളിൽ നിന്നും മോചിപ്പിക്കുകയും സ്വാമി വാഗ്ഭടാനന്ദന്റെ ശിഷ്യത്വം സ്വീകരിക്കുകയും എഴുപതിലധികം നാടകങ്ങൾ എഴുതി സംവിധാനം ചെയ്യുകയും സെബാസ്റ്റ്ൻ കുഞ്ഞുകുഞ്ഞു ഭാഗവതർ, ഓച്ചിറ വേലുക്കുട്ടി , അഗസ്റ്റിൻ ജോസഫ്‌ (യേശുദാസിന്റെ അച്ഛൻ ) തുടങ്ങിയവർ വളർന്ന “ഓച്ചിറ പരബ്രഹ്മോദയം സംഗീതനടന സഭ” സ്ഥാപിക്കുകയും ചെയ്ത സംസ്കൃത പണ്ഡിതനും കൂടിയായാ സ്വാമി ബ്രഹ്മവ്രതനേയും
പാഴ്സി സംരംഭകനും,ബിസിനസ് മാനും, ഇൻഡ്യയിലെ ആദ്യത്തെ തുണിമില്ല് തുടങ്ങിയ വ്യക്തിയും , ഗവർണർ ജനറലുടെ ലെജിസ്ലേറ്റിവ് കൌൺസിൽ മെംബറും മൊഹമ്മദ് അലി ജിന്നയു ടെ ഭാര്യ റത്തൻബായ് പെറ്റിറ്റിന്റെ അപ്പുപ്പനും ആയിരുന്ന സർ ദിൻഷാ മാനേക്ജി പെറ്റിറ്റ് നെയും (30 ജൂൺ 1823 – 5 മെയ് 1901),
കാശ്മീറിൽ ജനിക്കുകയും പാർലമെന്റ് ആക്രമണത്തിൽ പ്രധാന പങ്ക് വഹിച്ചതിനു കുറ്റവാളിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വധശിക്ഷക്ക് വിധിക്കുകയും തൂക്കിലേറ്റുകയും ചെയ്ത മുഹമ്മദ് അഫ്സൽ ഗുരുവിനെയും (30 ജൂൺ 1969 – 9 ഫെബ്രുവരി 2013) ഓർമ്മിക്കാം
ചരിത്രത്തിൽ ഇന്ന്…
1651 – പോളണ്ടിന്റെ വിജയത്തോടെ ബെറെസ്റ്റെച്കോ യുദ്ധം അവസാനിച്ചു.
1859 – ഫ്രഞ്ച് സാഹസികനായ ചാൾസ് ബ്ലോൺ‌ഡിൻ കയറിനു മുകളിലൂടെ നയാഗ്ര വെള്ളച്ചാട്ടം മുറിച്ചു കടന്നു.
1894 – ലണ്ടനിലെ തെയിംസ് ടവർ പാലം തുറന്നു.
1905 – വിശിഷ്ട ആപേക്ഷികതയെ അവതരിപ്പിക്കുന്ന ഓൺ ദ് ഇലക്ട്രോഡൈനമിക്സ് ഓഫ് മൂവിങ് ബോഡീസ് എന്ന പ്രബന്ധം ആൽബർട്ട് ഐൻസ്റ്റീൻ പ്രസിദ്ധീകരിച്ചു.
1956 – വടക്കൻ അരിസോണയിലെ ഗ്രാൻഡ് കന്യോണിന് മുകളിൽ വച്ച് രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചു 128 മരണം.
1960 – കോംഗോബെൽജിയത്തിൽ നിന്നും സ്വതന്ത്രമായി.
1967 – റഷ്യയുടെ സോയൂസ് 2 ബഹിരാകാശ വാഹനം കസാഖിസ്ഥാനിൽ ഇറങ്ങിയപ്പോൾ അതിലുണ്ടായിരുന്ന 3 യാത്രികരും സീറ്റുകളിൽ മരിച്ച നിലയിൽ കാണപ്പെട്ടു.
1974 – മാർട്ടിൻ ലൂതർ കിങിന്റെ മാതാവ് ആൽബർട്ടാ കിങിനെ ദൈവാലയ ശുശ്രൂഷയിൽ പങ്കെടുക്കവെ ആക്രമികൾ കൊന്നു.
1997 – ബ്രിട്ടൻ ഹോങ്കോങ് ചൈനയ്ക്ക് കൈമാറി.
2005- സ്വവർഗ്ഗവിവാഹം സ്പെയിനിൽ അംഗീകൃതമായി.
2007- സ്കോട്ട്‌ലാന്റിലെ ഗ്ലാസ്‌ഗോ ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഭീകരർ എന്ന് സംശയിക്കുന്നവർ നടത്തിയ കാർ ബോംബ് സ്ഫോടനം.
2009 – മുംബൈയിലെ ബാന്ദ്രയെയും വർളിയും ബന്ധിപ്പിച്ചു കൊണ്ട് നിർമ്മിച്ച കടൽപ്പാലം സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു.
2013 – അരിസോണയിലെ യാർനെലിൽ കാട്ടുതീ നിയന്ത്രിക്കവെ 19 അഗ്നിശമന സേനാംഗങ്ങൾ മരിച്ചു.
2013 – പ്രസിഡന്റ് മുഹമ്മദ് മോർസിക്കും ഭരണകക്ഷിയായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിക്കും എതിരെ ഈജിപ്തിൽ ചുറ്റുപാടും പ്രതിഷേധം ആരംഭിച്ചു.
2015 – ഇന്തോനേഷ്യയിലെ മേദാനിലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ ഹെർക്കുലീസ് സി -130 സൈനിക വിമാനം തകർന്ന് 116 പേർ മരിച്ചു.
2018 – മഹാരാഷ്ട്ര സർക്കാർ ‘കന്യാ വാൻ സമൃദ്ധി യോജന’ എന്ന പുതിയ പദ്ധതി ആരംഭിച്ചു. ഈ പദ്ധതി പ്രകാരം പെൺകുട്ടികൾ ജനിക്കുന്ന കർഷക കുടുംബങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ
സസ്യ തൈകൾ വിതരണം ചെയ്യുന്നു.
2020 – ജാർഖണ്ഡ് സ്വദേശിനിയായ കൃതിക പാണ്ഡെയുടെ The Great Indian Tee and Snakes എന്ന കൃതിയ്ക്ക് 2020 ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാരം ലഭിച്ചു. കോമൺവെൽത്ത് റൈറ്റേഴ്സ് ഓർഗനൈസേഷനാണ് പുരസ്കാരം നൽകുന്നത്.
2020 – എന്‍ഐആര്‍എഫ് റാങ്കിങില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനമുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐഐടി മദ്രാസ്) പ്രോഗ്രാമിങ് ആന്‍ഡ് ഡാറ്റാ സയന്‍സില്‍ ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ ബിഎസ്സി ഡിഗ്രി ആരംഭിച്ചു.
2020 – ഇന്ത്യയിലുടനീളമുള്ള കർഷകർക്കായി എച്ച്ഡിഎഫ്സി ബാങ്ക് ‘ഇ-കിസാൻ ധൻ’ ആപ്പ് പുറത്തിറക്കി.
. By ‘ ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ ‘

By admin

Leave a Reply

Your email address will not be published. Required fields are marked *