ചെന്നൈ-ഇന്ത്യന്‍ 2 ചിത്രത്തിന്റെ പുതിയ അപ്ഡേഷന്‍ പുറത്തുവിട്ട് കമല്‍ഹാസന്‍. ചിത്രത്തിലെ രംഗങ്ങള്‍ കണ്ട് ഇഷ്ടപ്പെട്ട കമല്‍ സംവിധായകന്‍ ശങ്കറിന് ആഡംബരവാച്ച് സമ്മാനമായി നല്‍കി. പ്രധാന ഭാഗങ്ങള്‍ കണ്ടതിനു ശേഷം ഒരു കുറിപ്പും കമല്‍ ഹാസന്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തില്‍ കമല്‍ഹാസന്‍ അഭിനയിക്കേണ്ട ഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ 2ന്റെ പ്രധാന ഭാഗങ്ങള്‍ ഇന്ന് കണ്ടു, ശങ്കറിന് എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ശങ്കറിന്റെ കലാജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന കാലഘട്ടമാണിത്. കൂടുതല്‍ ഉയരങ്ങള്‍ ഇനിയും താണ്ടണം എന്നുമാണ് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തത്. ഇറ്റാലിയന്‍ ലക്ഷ്വറി ബ്രാന്‍ഡായ പനെറായി ലുമിനോര്‍ വാച്ചാണ് താരം ശങ്കറിന് സമ്മാനിച്ചത്. ഈ വാച്ചിന്റെ പ്രാരംഭ വില തന്നെ 4 ലക്ഷത്തിനു മുകളിലാണ്. ഷങ്കറിന് ലഭിച്ച വാച്ചിന്റെ വില എട്ട് ലക്ഷത്തിന് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്.
2023 June 30EntertainmentKamalhassanshnakerIndian 2giftഓണ്‍ലൈന്‍ ഡെസ്‌ക് title_en: Kamal Haasan gifts watch to director Shankar after watching some scenes of ‘Indian 2’