തിരുവനന്തപുരം – ഇന്നലെ നടന്ന ഈദ് നമസ്‌കാരത്തിന് ശല്യമുണ്ടാകാതിരിക്കാന്‍ ക്ഷേത്രത്തിന് പുറത്തേക്കുള്ള മൈക്ക് ഓഫ് ചെയ്ത് ക്ഷേത്ര സമിതി.
പഴവങ്ങാടി ഗണപതി ക്ഷേത്രസമിതിയാണ് ഇന്നലെ ഈദ് ഗാഹിനെത്തിയവര്‍ക്ക് ശബ്ദ പ്രശ്‌നമുണ്ടാകാതിരിക്കാനായി മൈക്ക് ഓഫാക്കി മതസൗഹാര്‍ദ്ദത്തിന്റെ ഉന്നത മാതൃക പ്രകടിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലടക്കം ഇവരുടെ നടപടി പ്രശംസിക്കപ്പെടുകയാണ്. കിഴക്കേക്കോട്ട നായനാര്‍ പാര്‍ക്കില്‍ ഈദ് പ്രാര്‍ത്ഥന നടക്കുമ്പോഴാണ് റോഡിന് മറുവശത്തുള്ള പഴവങ്ങാടി ഗണപതി ക്ഷേത്രസമിതി പുറത്തേക്കുള്ള മൈക്ക് ഓഫ് ചെയ്ത് സഹകരിച്ചത്.
നമസ്‌കാരത്തിനും ഈദ് പ്രഭാഷണത്തിനുമുള്ള സമയമായപ്പോള്‍ റോഡിന്റെ മറുഭാഗത്തുള്ള ഗണപതി ക്ഷേത്രത്തില്‍ പൂജാ സമയമായിരുന്നു. ക്ഷേത്രത്തില്‍ നിന്ന് മൈക്കിലൂടെയുള്ള പ്രാര്‍ത്ഥനയില്‍ ഈദ് നമസ്‌കാരം തുടങ്ങാന്‍ പ്രയാസപ്പെടുന്ന അവസ്ഥയുണ്ടായി. ഈ സമയം ഈദ് ഗാഹ് ഭാരവാഹികളായ നസീര്‍ വള്ളക്കടവ്, റഷീദ് മഅ്ദനി എന്നിവര്‍ ക്ഷേത്രഭാരവാഹികളോട് ഇക്കാര്യം സൂചിപ്പിച്ചു. ക്ഷേത്രം ഭാരവാഹികള്‍ ഉടന്‍ മൈക്കില്‍ നിന്ന് പുറത്തേക്കുള്ള ശബ്ദം ഒഴിവാക്കുകയായിരുന്നു. ക്ഷേത്രക്കമ്മിറ്റിയും ഈദ് ഗാഹ് കമ്മിറ്റിയും പരസ്പരം കാണിച്ച മനുഷ്യ സൗഹാര്‍ദ നിലപാടാണ് യഥാര്‍ത്ഥ കേരള സ്റ്റോറിയുടെ നേര്‍ചിത്രമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി സി പി സലീം ഈദ് പ്രസംഗത്തില്‍ പറഞ്ഞു.
2023 June 30KeralaTemple committeTurns off MicFor Eid prayers ഓണ്‍ലൈന്‍ ഡെസ്‌ക്title_en: Temple committee turns-off the outside mic during Eid-prayers