സൈലന്റ് വാലിയിലേക്ക് ജംഗിൾ സഫാരിക്ക് തുടക്കമായി. കെഎസ്ആര്‍ടിസിയും സൈലന്റ് വാലി നാഷനല്‍ പാര്‍ക്കും സംയുക്തമായി ആരംഭിച്ച പദ്ധതി

അഗളി: സൈലന്റ് വാലി നാഷനല്‍ പാര്‍ക്കും കെഎസ്ആര്‍ടിസിയും സംയുക്തമായി ആരംഭിച്ചിരിക്കുന്ന സൈലന്റ് വാലി ജംഗ്ള്‍ സഫാരിയുടെ ഉദ്ഘാടനം സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡൻ എസ്‌.വിനോദ് നിര്‍വഹിച്ചു.
മുക്കാലി ഫോറസ്റ്റ് ഇൻഫോര്‍മേഷൻ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൈലന്റ് വാലി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ എം.പി. പ്രസാദ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ അഭിലാഷ്, ഇക്കോ ടൂറിസം മാനേജര്‍ സുബ്രഹ്മണ്യൻ, കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ഉദ്യോഗസ്ഥരായ നോര്‍ത്ത് സോണ്‍ കോഓഡിനേറ്റര്‍ അബ്ദുല്‍ റഷീദ്, നോര്‍ത്ത് സോണ്‍ കോഓഡിനേറ്റര്‍ ബിനു, ജില്ല കോഓഡിനേറ്റര്‍ വിജയ് ശങ്കര്‍, മണ്ണാര്‍ക്കാട് യൂനിറ്റ് കോഓഡിനേറ്റര്‍ ഷിന്റോ കുര്യൻ എന്നിവര്‍ പങ്കെടുത്തു.
ഒരു ട്രിപ്പില്‍ 50 പേരുടെ ബുക്കിങ് സ്വീകരിക്കും. പാലക്കാട് നിന്ന് മുക്കാലിയിലേക്കും തിരിച്ചുമുള്ള യാത്ര, സൈലന്റ് വാലി ജംഗിള്‍ സഫാരി, ഭക്ഷണം എന്നിവ ഉള്‍പ്പെടെ 1250 രൂപയാണ് ഒരാളില്‍നിന്ന് ഈടാക്കുന്നത്. താത്പര്യമുള്ളവർക്ക് കോർഡിനേറ്ററുമായി ബന്ധപ്പെടാം. വിജയ് ശങ്കർ: 9947086128

By admin

Leave a Reply

Your email address will not be published. Required fields are marked *