ഏതോ ചിത്രകൂടിന്റെയുള്ളറയിൽ ചിതലുകൾ
പറയും കഥകൾ കേട്ട്, ഏകാന്തമാം ഭൂമിയിൽ
ഏറെ നേരമായി ദൂരെയൊരു താരകം വിടരുമെന്ന
പ്രതീക്ഷയിൽ ഞാൻ കാത്തിരുന്നു, കണ്ണിരോടെ..
ഞാൻ തഴുകിയുണർത്തിയ പ്രണയ പക്ഷികൾ
മൗനമായി പറന്നകന്നതൊരു നോക്കിനാൽ
കണ്ടെൻ മിഴികൾ മൂടി..
ഋതുക്കളിലെന്നോ മറഞ്ഞുപോയതിലൊന്നിൽ നീയും..
പ്രണയവുമായുള്ള സുരഭില ജീവിതം തളിരിലപോൽ..
മേഘങ്ങൾ മായും വേഗതയിൽ പ്രണയവും മാഞ്ഞു.
ഞാൻ മറന്നു തുടങ്ങിയ സുന്ദരി പെണ്ണവൾ..
ഭൂമിപുത്രിയവൾ, ഓളങ്ങൾ കൊണ്ടവൾ പ്രണയം നൽകി.
രാവിന്റെ നിശബ്ദതയിൽ വേദനകൾ പാടിമറന്നു.
പ്രിയ നിളയവൾ,നിന്നിലേക്ക് ചേരും മുൻപേ നീ,
മാഞ്ഞുപോയതോർമ്മയിലിന്നുമുണ്ട്.
പ്രണയമായിരുന്നു,മോഹമായിരുന്നു നിന്നിൽ ചേർന്നൊഴുകാൻ,
നിന്നിലെ കുളിരാകാൻ നിന്നിലെ സംഗീതമാകാൻ.
എന്നുമെന്റെ ഹൃത്തിൽ മായാതെ മറയാതെ നീയുണ്ട്.
നിളയിൽ ചേരാൻ കൊതിക്കുമൊരു അരുവിയാം ഞാൻ!!!!
