കൊച്ചി – വാട്‌സാപ്പിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ചതിനെ തുടർന്ന് പി.ഡി.പി നേതാവിനെതിരെ പരാതിയുമായി മാധ്യമ പ്രവർത്തക. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറിനെതിരെയാണ് മാധ്യമപ്രവർത്തക പോലീസിൽ പരാതി നൽകിയത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇയാൾ നിരന്തരം ശല്യം ചെയ്യുകയാണെന്ന് കൊച്ചിയിലെ മാധ്യമപ്രവർത്തക പോലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
 പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്രാ ഘട്ടത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ മാധ്യമങ്ങളോട് റിപ്പോർട്ട് ചെയ്യുന്നതിന് പി.ഡി.പി ചുമതലപ്പെടുത്തിയത് കണ്ണൂർ സ്വദേശിയായ നിസാറിനെയായിരുന്നു. ഇതനുസരിച്ച് മഅ്ദനിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ മാധ്യമപ്രവർത്തക നിസാറിൽനിന്നും അന്വേഷിച്ചിരുന്നു. എന്നാൽ രണ്ടുദിവസം കഴിഞ്ഞപ്പോൾ നിസാറിന്റെ രീതി മാറിയെന്നും രാത്രി വൈകിയും ഇയാൾ അശ്ലീല സന്ദേശം അയച്ചതായും മാധ്യമപ്രവർത്തക പരാതിയിൽ ചൂണ്ടിക്കാട്ടി. വിലക്കിയിട്ടും നിസാർ ശല്യം ചെയ്യുന്നതിൽനിന്ന് പിന്മാറിയില്ലെന്നും തുടർന്നാണ് പോലീസിൽ പരാതി നൽകിയതെന്നും പറയുന്നു. പരാതിയിൽ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പ്രതികരിച്ചു.
2023 June 29Keralato woman journalistComplaint against PDP leadertitle_en: Obscene message to woman journalist; Complaint against PDP leader

By admin

Leave a Reply

Your email address will not be published. Required fields are marked *