ഇംഫാല്‍: മണിപ്പൂരിലെ ഹരോഥേൽ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പ് പ്രകോപനമില്ലാതെ സായുധ കലാപകാരികൾ ഇങ്ങോട്ട് നടത്തിയ അക്രമണമാണെന്ന് വെടിവയ്പിനോട് പ്രതികരിച്ചുകൊണ്ട് സുരക്ഷാ സേന പറഞ്ഞു. വെടിവയ്പ്പ് തടയാൻ സൈന്യത്തിന് കഴിഞ്ഞെങ്കിലും, “സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ചില ആളപായങ്ങൾ നടന്നതായി സൂചിപ്പിക്കുന്നു”- സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
വ്യാഴാഴ്ച പുലർച്ചെ 5.30ഓടെയാണ് മണിപ്പൂരിൽ വെടിവയ്പ്പ് ആരംഭിച്ചതെന്നും സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു. വെടിവെപ്പിനെ തുടർന്ന് പ്രതിരോധിക്കാൻ സൈനികരെ ഉടൻ അണിനിരത്തുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ സേനയെ പ്രദേശത്തേക്ക് അയക്കുകയും ചെയ്തു. അതേസമയം, പ്രദേശത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയതായും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സൈന്യം അറിയിച്ചു.