താലിബാന്‍ ഭരണത്തില്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടത് 1095 പേര്‍; കൊല്ലപ്പെട്ടവരില്‍ 92 സ്ത്രീകളും 287 കുട്ടികളും

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തശേഷം ഒരു വര്‍ഷത്തിനുള്ളില്‍ 1095 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യു.എന്‍. റിപ്പോര്‍ട്ട്. ഇതില്‍ 92 സ്ത്രീകളും 287 കുട്ടികളും ഉള്‍പ്പെടും.
രണ്ടു പതിറ്റാണ്ട് നീണ്ട യുദ്ധം അവസാനിപ്പിച്ച് അമേരിക്കന്‍-നാറ്റോ സൈന്യം പിന്‍വാങ്ങിക്കൊണ്ടിരിക്കവെ 2021 ആഗസ്തിലാണ് താലിബാന്‍ ഭരണം തിരിച്ചു പിടിച്ചത്.

അതിനുശേഷം ന്യൂനപക്ഷമായ ഷിയ വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ് സ്ഥാപനങ്ങള്‍, ജനവാസ മേഖലകള്‍ എന്നിവിടങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണം വര്‍ധിച്ചു.
സ്‌കൂളുകള്‍ ആക്രമിക്കപ്പെട്ടതില്‍ മാത്രം 95 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഎസാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയതെന്നും അഫ്ഗാനിലെ യു.എന്‍. റിപ്പോര്‍ട്ടില്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *