ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റർ ലേലത്തിന്. ന്യൂയോർക്ക് ആസ്ഥാനമായ സോത്ത്ബീസ് എന്ന ആർട്ട് കമ്പനിയാണ് ലേലത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ആഗസ്റ്റ് 31നും സെപ്തംബർ 14നും ഇടയ്ക്കാണ് ലേലം നടക്കുക. നിശ്ചയിച്ചിരിക്കുന്ന ആദ്യവില 65 ലക്ഷം രൂപയാണ്. പഴയ ചില വിശിഷ്ടമായ ഡിസൈനുകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു ഞങ്ങൾ. ഇതിനിടെയാണ് ഡയാന രാജുമാരിയുടെ ബ്ലാക്ക് ഷീപ് സ്വറ്റര്‍ ഞങ്ങളുടെ കൈവശമെത്തുന്നത്. 1981ലാണ് ഡയാന രാജകുമാരി ഇത് ആദ്യമായി അണിഞ്ഞത്. സാലി മ്യൂര്‍, ജൊവാന്ന ഒസ്ബോണ്‍ […]