മനാമ: ബഹ്റൈനിൽ 15 വർഷത്തിലധികമായി താമസിക്കുന്ന വിദേശ പൗരന്മാർക്ക് നിബന്ധനകളോടെ പ്ലാറ്റിനം വിസ അനുവദിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
അതേസമയം കഴിഞ്ഞ അഞ്ച് വർഷമായി 4000 ദീനാറിൽ കുറയാത്ത വരുമാനമോ വേതനമോ ലഭിക്കുന്ന ആളുകൾ മാത്രമാണ് പ്ലാറ്റിനം വിസ ലഭിക്കാൻ അർഹതയുള്ളവർ. കൂടാതെ കേസുകളിൽ പ്രതിയല്ലാത്ത വിശ്വസ്തരായ ആളുകൾക്കും ഇതിന് അർഹതയുണ്ടാവും.
ബഹ്റൈനികൾ അല്ലാത്തവർക്ക് ഭൂമി വാങ്ങാൻ കഴിയുന്ന ഏരിയകളിൽ ഇവർക്ക് ഭൂമി സ്വന്തമാക്കാനും ഇതിലൂടെ സാധിക്കും.
