തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന സർവ്വകലാശാല പരീക്ഷകളിൽ മാറ്റം. ബക്രീദ് പ്രമാണിച്ച് നാളെയും അവധിയായതിനാലാണ് പരീക്ഷകൾ മാറ്റിവച്ചത്. നാളെ നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തിയതികൾ സർവ്വകലാശാല പുറത്തുവിട്ടിട്ടുണ്ട്. കേരള, എംജി, കൊച്ചി, കാലടി, കാലിക്കറ്റ് , സാങ്കേതിക, ആരോഗ്യസർവ്വകലാശാലകളുടെ പരീക്ഷകൾ ആണ് നാളെ നടക്കാനിരുന്നത്. കേരള സർവ്വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ ഈ മാസം 30 , ജൂലൈ 3, 5, 12 എന്നീ തിയതികളിലേക്കാണ് മാറ്റിയത്. കാലിക്കറ്റ് സർവ്വകലാശാല