പാരീസ് – മക്കന ധരിച്ച് ഫുട്‌ബോള്‍ കളിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സില്‍ നിയമയുദ്ധം നടത്തുന്ന ഹിജാബിയൂസസിന് ജുഡീഷ്യറിയില്‍ നിന്ന് അനുകൂല സമീപനം. ബികിനിക്കു പകരം നീളന്‍ നീന്തല്‍വസ്ത്രമായ ബുര്‍ഖിനി ധരിക്കാമോയെന്ന ചര്‍ച്ചക്കു പിന്നാലെ ഹിജാബിയൂസസിന്റെ നിയമയുദ്ധം ഫ്രാന്‍സില്‍ മറ്റൊരു വിവാദത്തിന് വഴി മരുന്നിട്ടു.
പൊതു ഇടങ്ങളില്‍ മതചിഹ്നങ്ങള്‍ പാടില്ലെന്ന ഫ്രാന്‍സിന്റെ സെക്യുലര്‍ നിലപാടിന്റെ ഭാഗമായാണ് കളിക്കാര്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന ചട്ടം. തങ്ങള്‍ പൊതുപ്രവര്‍ത്തനമോ രാജ്യത്തെ പ്രതിനിധീകരിക്കുകയോ അല്ല ചെയ്യുന്നതെന്ന ഹിജാബിയൂസസിന്റെ വാദം ഫ്രഞ്ച് ലീഗല്‍ അഡൈ്വസര്‍ ശരി വെച്ചിരിക്കുകയാണ്. ഇതിനെതിരെ വലതു തീവ്രവാദികള്‍ രംഗത്തെത്തിയിരിക്കുകയാണ്. കളി സ്ഥലങ്ങളില്‍ മതം വേണ്ടെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ദര്‍മാനിന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കളിക്കാര്‍ കളിക്കളത്തിലും കുരിശ് വരക്കുകയും മതചിഹ്നങ്ങള്‍ ടാറ്റു ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് ലീഗല്‍ അഡൈ്വസര്‍ ചൂണ്ടിക്കാട്ടി.
2023 June 28Kalikkalamtitle_en: Headscarves in football ignite new French debate