ചെന്നൈ: ബക്രീദ് നമസ്കാരത്തിനെതിരായ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. തമിഴ്നാട് മധുരയിൽ ആണ് സംഭവം. ഇന്ത്യ മതേതര രാജ്യമാണെന്നും അര മണിക്കൂർ നമസ്കരിച്ചാൽ എന്ത് സംഭവിക്കുമെന്നും കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു.
മധുരയിൽ മുരുക ക്ഷേത്രത്തോടു ചേർന്നിരിക്കുന്ന തിരുപറകുന്ദ്രം ദർഗയിലെ നമസ്കാരം തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാമലിംഗയെന്നയാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
