കൊച്ചി- കളമശേരിയില്‍ ലഹരിമരുന്നുമായി സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍. ബംഗാള്‍ ജയ്പാല്‍ഗുരി, പഞ്ച്‌കോളാഗുരി സ്വദേശി ബക്ഖദാരു സിന്‍ഹയുടെ മകന്‍ പരിമള്‍ സിന്‍ഹ(24)യെയാണ് കളമശേരി പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ താമസിച്ചിരുന്ന സ്‌കൂളിലെ മുറിയില്‍നിന്നു 1.4 കിലോ കഞ്ചാവ്, 4 ഗ്രാം ഹെറോയിന്‍ എന്നിവ കണ്ടെടുത്തു.
രാജ്യാന്തര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി രാവിലെ മുതല്‍ കൊച്ചിയുടെ വിവിധ സ്റ്റേഷന്‍ പരിധികളില്‍ പോലീസ് സംഘം രഹസ്യ പരിശോധന നടത്തി വരികയായിരുന്നു. കൊച്ചി സിറ്റി ഡപ്യൂട്ടി പോലീസ് കമ്മിഷണര്‍ എസ്.ശശിധരന്റെ നിര്‍ദേശപ്രകാരം കളമശേരി ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇതിനു പുറമേ 35 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ ബസ് സ്റ്റാന്‍ഡിലും പിടിയിലായി. ആലുവ സ്വദേശികളായ അബു താഹിര്‍, നാസിഫ് നാസര്‍ എന്നിവരാണ് പിടിയിലായത്.
2023 June 26Keralaparimal sinhatitle_en: ganja confiscated