തിരുവനന്തപുരം-വിവാഹ ആവശ്യത്തിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷണം പോയി. വേട്ടമംഗലം ലക്ഷ്മിവരത്തില്‍ പലചരക്കു കടയുടമ ശ്രീകുമാറിന്റെ വീട്ടിലായിരുന്നു കവര്‍ച്ച നടന്നത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് 15 പവനും ആറായിരം രൂപയുമാണ് മോഷ്ടിച്ചത്. മകളുടെ കല്യാണാവശ്യത്തിന് സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. വിവാഹ പര്‍ച്ചേസിംഗിന് പുറത്തുപോയ തക്കം നോക്കി 25 ന് രാവിലെ ഒമ്പതിനും രാത്രി ഒമ്പത് മണിക്കും മദ്ധ്യേയാണ് സംഭവം. ശ്രീകുമാറിന്റെ മകളുടെ വിവാഹം ഓഗസ്റ്റില്‍ നടക്കാനിരിക്കുകയാണ്. വീട്ടുകാര്‍ തിരികെ എത്തിയപ്പോള്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന അലമാര കുത്തിപ്പൊളിച്ച നിലയിലായിരുന്നു. പഴയസ്വര്‍ണ്ണം കൊടുത്ത് പുതിയത് വാങ്ങാനായിവെച്ചിരുന്ന 15 പവന്റെ ആഭരണവും ആറായിരം രൂപയും കള്ളന്‍ കവരുകയായിരുന്നു. വീടിന്റെ പിന്‍വാതില്‍ വഴിയാണ് കള്ളന്‍ കയറിയത്. പുറകിലെ ഇരുമ്പ് വാതിലിന്റെ പൂട്ട് പൊളിച്ച് പിന്നീട് തടികൊണ്ടുള്ള അടുക്കളവാതില്‍ തകര്‍ത്താണ് അകത്തുകടന്നത്. വീട്ടില്‍ അടുത്തദിവസങ്ങളില്‍ വന്നവരെകുറിച്ചും വീടുമായി ബന്ധമുള്ള ആള്‍ക്കാരില്‍ നിന്നും പൊലീസ് മൊഴി ശേഖരിച്ചിട്ടുണ്ട്. . ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും കള്ളനെക്കുറിച്ച് തുമ്പൊന്നും ലഭിച്ചില്ല. മാറനല്ലൂര്‍ പോലീസ് കേസ്സെടുത്തു.
2023 June 27Keralagold ornamentsthiefweddingPurchaseഓണ്‍ലൈന്‍ ഡെസ്‌ക് title_en: Thief steal gold ornaments preserved for marriage as the family members went for wedding shopping