ബ്യൂനസ് ഐറിസ്∙ സൈനിക ഏകാധിപത്യ കാലത്ത് അർജന്റീനയിൽ ഭരണകൂട വിമർശകരെ കൂട്ടക്കൊല ചെയ്യാൻ ഉപയോഗിച്ചിരുന്ന മരണ വിമാനങ്ങളിലൊന്നു രാജ്യത്തു തിരികെയെത്തിച്ചു. സൈനിക ഭരണകൂടം എതിരാളികളെ ആകാശത്തുനിന്ന് കടലിലേക്കും പുഴകളിലേക്കും എറിഞ്ഞു കൊലപ്പെടുത്താൻ ഉപയോഗിച്ചിരുന്ന വിമാനങ്ങളിലൊന്നാണു യുഎസിൽ നിന്നു തിരികെ കൊണ്ടുവന്നത്. ഷോർട് എസ്‌സി 7 സ്കൈവാൻ വിമാനം സൈനിക ഏകാധിപത്യത്തിന്റെ ഇരകളുടെ സ്മാരകമായി മ്യൂസിയം ഓഫ് മെമ്മറിയുടെ ഭാഗമാക്കും. അക്കാലത്തെ ഏറ്റവും കുപ്രസിദ്ധമായ തടങ്കൽ കേന്ദ്രമാണ് പിന്നീട് മ്യൂസിയമാക്കി മാറ്റിയത്. അർജന്റീനയിൽ 1976-1983ലെ സൈനിക ഭരണകാലത്താണു രാഷ്‌ട്രീയ […]

By admin

Leave a Reply

Your email address will not be published. Required fields are marked *