ന്യൂദല്‍ഹി- ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെന്‍ഷന്‍ ലഭിക്കുന്നതിന് ഹയര്‍ ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി ജൂലൈ 11 വരെ നീട്ടി. നിലവിലെ സമയപരിധി തിങ്കളാഴ്ച അവസാനിച്ച സാഹചര്യത്തിലാണു പുതിയ തീരുമാനം.
സുപ്രീം കോടതി വിധി പ്രകാരം ഹയര്‍ ഓപ്ഷന്‍ നല്‍കാനുള്ള കാലാവധി മേയ് മൂന്നിന് അവസാനിച്ചിരുന്നു. എന്നാല്‍ ഹയര്‍ ഓപ്ഷന്‍ നല്‍കുന്നതില്‍ ചില അവ്യക്തതകള്‍ വന്നതിനാല്‍ പിന്നീട് ജൂണ്‍ 26 വരെ നീട്ടുകയായിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം നിരവധി പേര്‍ക്ക് ഓപ്ഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള രേഖകള്‍ സമര്‍പ്പിക്കണമെന്ന ആവശ്യം തൊഴിലുടമകള്‍ക്കും പ്രശ്‌നമായി. നടപടികള്‍ ലളിതമാക്കി സമയപരിധി നീട്ടണമെന്ന ജീവനക്കാരുടെയും തൊഴിലുടമകളുടെയും ആവശ്യം അംഗീകരിച്ചാണ് വീണ്ടും നീട്ടിയത്.
2023 June 26Indiapf pensiontitle_en: p f pension