ഇംഫാല്‍: മണിപ്പൂരില്‍ കലാപത്തിന് ശമനമില്ലാത്ത സാഹചര്യത്തില്‍, ജീവനക്കാര്‍ ജോലിക്ക് ഹാജരാകതിരിക്കുന്നത് തടയാന്‍ നടപടിയുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരായില്ലെങ്കില്‍ ശമ്പളം നല്‍കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ജോലിക്ക് എത്താത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊതു ഭരണവകുപ്പ് ഉത്തരവിറക്കി.
മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം.മണിപ്പൂര്‍ സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്ക് ഔദ്യോഗിക ഡ്യൂട്ടിക്ക് ഹാജരാകാത്ത പക്ഷം ശമ്പളം നല്‍കില്ലെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
ഒരു ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് മണിപ്പൂരില്‍ ഉള്ളത്. ജോലിക്ക് എത്താത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്ന് വനകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.
മെയ്തി-കൂകി വിഭാഗങ്ങള്‍ തമ്മിലുള്ള കലാപത്തില്‍ ഇതിനോടകം നൂറിന് മുകളില്‍ ആളുകളാണ് മരിച്ചത്. സ്ഥിതി നിയന്ത്രിക്കാന്‍ സേനയെ രംഗത്തിറക്കിയെങ്കിലും സമാധാനം പുനഃസ്ഥാപിക്കാന്‍ സാധിച്ചില്ല. ആഭ്യന്തരമന്ത്രി അമിത് അമിത് ഷായുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ കേന്ദ്രസര്‍ക്കാര്‍, അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയിരുന്നു.